അന്‍രാജ് വിധിയെച്ചൊല്ലി മറ്റൊരു പച്ചക്കളളം

Tuesday, October 5, 2010



വി ഡി സതീശന്‍....


ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രിംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ടാക്സ് പിരിക്കാന്‍ കഴിയാതെ പോയത് ഞങ്ങളുടെ തലയില്‍ വെയ്ക്കുകയാ... ............ അനുരാജ് വേഴ്സസ് സ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്. അത് വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ. യുഡിഎഫ് ഗവണ്‍മെന്റ് ഉളള കാലത്തും ഈ ആക്ഷണബിള്‍ ക്ളെയിമില്‍ നിന്ന് ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രിംകോടതി വിധിയുണ്ട്. അത് കുറച്ചുകൂടി കണ്‍ഫേം ചെയ്യുകയാണ് 2006 ഏപ്രിലില്‍ ഉണ്ടായ രണ്ടാമത്തെ സുപ്രിംകോടതി വിധി. രണ്ട് ഗവണ്മെന്റുകളുടെയും കാലത്ത് ടാക്സ് ലെവി ചെയ്യാതിരിക്കാന്‍ പറ്റാത്ത സുപ്രിംകോടതി വിധിയുണ്ടായിരുന്നു..?
തോമസ് ഐസക് 
നുണയാണ് ഈ വാദം. അന്‍രാജ് കേസിലെ കോടതിവിധിയെ എത്രവിദഗ്ധമായിട്ടാണ് ദുര്‍വ്യാഖ്യാനിക്കുന്നതെന്ന് നോക്കൂ.
ആക്ഷണബിള്‍ ക്ളെയിം എന്ന തത്ത്വം അന്‍രാജ് കേസില്‍ കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നത് ശരി. എന്നാല്‍ കോടതിയുടെ വിധിയെന്താണ്? അത് താഴെ കൊടുക്കുന്നു.
"മേല്‍പറഞ്ഞതില്‍ നിന്ന് എന്റെ നിഗമനം എന്തെന്നാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ആള്‍ക്ക് കിട്ടുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനുളള അവകാശം ചരക്കാകുന്നു. അതുകൊണ്ട് തമിഴ്നാട് നിയമപ്രകാരവും ബംഗാള്‍ നിയമപ്രകാരവും നറുക്കെടുപ്പില്‍ പങ്കെടുക്കാനുളള അവകാശം ആക്ഷണബിള്‍ ക്ളെയിം അല്ല. അത് ഓരോ വില്‍പനയിലും ചരക്ക് കൈമാറ്റം ഉള്‍പ്പെടുന്നതാകുന്നു. ഇതിന്റെ വെളിച്ചത്തില്‍ ചോദ്യം ചെയ്യപ്പെട്ട ഭേദഗതികള്‍ സംസ്ഥാനലിസ്റിലെ എന്‍ട്രി 54 പ്രകാരം നികുതിനിയമം സാധുവായ നടമപടിയാണ്''.
ലോട്ടറി ടിക്കറ്റിന്റെ ആകെ മൂല്യത്തില്‍ പ്രൈസ് മണി കഴിച്ച് ബാക്കിയുളളതൊക്കെ ചരക്കാണ് എന്നാണ് അനുരാജ് വേഴ്സസ് തമിഴ്നാട് കേസില്‍ സുപ്രിംകോടതി പറഞ്ഞത്. 2006 ഏപ്രില്‍ 28ല്‍ സണ്‍റൈസ് കേസില്‍ സുപ്രിംകോടതി അന്‍രാജ് കേസിലെ വിധിയെ അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ വെറും ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല. ഇതിന് മേല്‍ വില്‍പന നികുതിയേ പാടില്ല.
അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന് നികുതിക്കുടിശിക പിരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്‍രാജ് വിധിയുടെ അടിസ്ഥാനത്തില്‍ വില്‍പന നികുതി പിരിക്കാമായിരുന്നു. എന്തിനേറെ പറയുന്നു, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ നികുതി കമ്മിഷണര്‍ വിറ്റുവരുമാനത്തില്‍ നിന്ന് സമ്മാനത്തുക കിഴിച്ചതിന് ശേഷമുളള തുകയുടെ എട്ടുശതമാനമായിരിക്കും വില്‍പന നികുതി എന്ന് നിജപ്പെടുത്തുകയുണ്ടായി.
കണക്കുകൂട്ടാനുളള എളുപ്പത്തിന് വേണ്ടി നറുക്കൊന്നിന് നിശ്ചിതതുക വീതം അടച്ച് നികുതി കോമ്പൌണ്ട് ചെയ്യുന്നതിനുളള വ്യവസ്ഥയും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. ഇത് രണ്ട് സമ്പ്രദായ പ്രകാരവും നികുതി പിരിച്ചെടുക്കുന്നതിന് ഒരുനടപടിയും യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലവും സ്വീകരിച്ചില്ല. അങ്ങനെ നികുതിവെട്ടിപ്പിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു.

READ MORE - അന്‍രാജ് വിധിയെച്ചൊല്ലി മറ്റൊരു പച്ചക്കളളം

പ്രണബ് മുഖര്‍ജിയ്ക്ക് ഐസക്കിന്റെ മറുപടി




ന്യൂഡല്‍ഹി: അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരമുണ്ടെന്നു കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. 1998ലെ ഭാഗ്യക്കുറി നിയമം ചട്ടം നാല് പ്രകാരം അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയും. ഈ അധികാരം പ്രയോഗിക്കുകയാണു കേരളം ചെയ്യേണ്ടതെന്നും പ്രണബ് മുഖര്‍ജി സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 


സ്വന്തം അധികാരം ഉപയോഗിച്ചതിനു ശേഷം വേണം കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടതെന്നു പ്രണബ് പറഞ്ഞു. സംസ്ഥാനം നടപടിയെടുത്താല്‍ കേന്ദ്ര സര്‍ക്കാരും ചെയ്യേണ്ടതു ചെയ്യും. ഇക്കാര്യം കേരളത്തില്‍ നിന്നു തന്നെ വന്നുകണ്ട സിപിഎം നിവേദക സംഘത്തോടു പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മലയാള മനോരമ റിപ്പോര്‍ട്ട് ജയ്ഹിന്ദ് ചാനലിലെ റിപ്പോര്‍ട്ടിനപ്പുറം  കൂടുതല്‍ വിവരങ്ങളൊന്നും നല്‍കുന്നില്ല. വകുപ്പ് നാല് പ്രകാരമല്ല നടപടിയെടുക്കേണ്ടത്. വകുപ്പ് നാലിന്റെ ലംഘനത്തിന് അഞ്ച്, ഏഴ് (മൂന്ന്) വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. ഈ വസ്തുത ലോട്ടറി നിരോധന ബില്ലിനെ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ ആയിരുന്ന ശ്രീ പ്രണബ് മുഖര്‍ജിയ്ക്ക് അറിയാതെ വരില്ല എന്നെനിക്ക് ഉറപ്പുണ്ട്.
കേന്ദ്രധനമന്ത്രി ഇപ്പോള്‍ നടത്തിയ പ്രസ്താവനയ്ക്ക് സമാനമായ നിലപാട് എം വി ജയരാജന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി പ്രതിനിധി സംഘത്തോട് പ്രണബ് മുഖര്‍ജി പറയുകയുണ്ടായി. സംഘത്തില്‍ ആറ് എംപിമാരും ഉണ്ടായിരുന്നു.

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രാലയമാണ്, ധനമന്ത്രാലയമല്ല ലോട്ടറിയുടെ ചുമതല വഹിക്കുന്നത്. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ ലോട്ടറി നിയന്ത്രണ ചട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നടപടിയെടുക്കാനുളള അധികാരങ്ങളും നല്‍കുന്നില്ല എന്നത് ഈയവസരത്തില്‍ സ്മരണീയമാണ്.

പ്രമോട്ടര്‍ ലോട്ടറികളെ നിരോധിച്ചുകൊണ്ട് കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സംസ്ഥാന ലോട്ടറി നിരോധിച്ചുകൊണ്ടേ അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ പറ്റൂ എന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇതിനപ്പുറം പ്രമോട്ടര്‍ ലോട്ടറിയും ഓണ്‍ ലൈന്‍ ലോട്ടറിയും നിരോധിക്കണമെന്ന ആവശ്യം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ ഒരാശയസമന്വയം ഉണ്ടായാലേ നടപടി സ്വീകരിക്കാന്‍ പറ്റൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവിലുളള നിയമം ലംഘിച്ചുകൊണ്ടിരിക്കുന്ന പ്രമോട്ടര്‍ ലോട്ടറികളെക്കുറിച്ച് കേരള സര്‍ക്കാരുകള്‍ അയച്ചിട്ടുളള ആക്ഷേപങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അവ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചു. ഈ പരിശോധനയുടെ ഫലത്തിന് വേണ്ടി 2004 മുതല്‍ കേരളം കാത്തിരിക്കുകയാണ്.

കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നിലപാടിനെ മുഖവിലയ്‌ക്കെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണ്. നിയമലംഘനം നടത്തുന്നുവെന്ന് വ്യക്തമായ തെളിവുകളുളള ലോട്ടറികളുടെ നികുതി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിക്കും. സ്വാഭാവികമായും കേസുണ്ടാകും. അവിടെ എന്തുനിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക? 2007ല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് നോട്ടീസ് കൊടുക്കുകയും നികുതി സ്വീകരിക്കാതിരിക്കുകയും ചെയ്ത വേളയില്‍ ഹൈക്കോടതിയില്‍ ഇതിന് കേരള സര്‍ക്കാരിന് അധികാരമില്ല എന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്വമേധയാ ഹാജരായി അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്ക് വേണ്ടി വാദിച്ചത്. ഇതിന് വിരുദ്ധമായൊരു നിലപാട് ഇത്തവണ കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമോ?

നിയമലംഘനം നടത്തുന്ന മറുനാടന്‍ ലോട്ടറികള്‍ക്കെതിരെ കേന്ദ്രനിയമത്തിലെ ഏഴ് (മൂന്ന്) വകുപ്പ് പ്രകാരം യാതൊരു നടപടിയും ഭാവിയില്‍ സ്വീകരിക്കുകയില്ലെന്നും എടുത്ത നടപടികളൊക്കെ പിന്‍വലിച്ചിരിക്കുന്നുവെന്നും 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഭാഗികമായി വിജയം കണ്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. കോടതിയുടെ അനുവാദത്തോടെ റെയിഡ് നടത്താം, പക്ഷേ, അറസ്റ്റോ കണ്ടുകെട്ടലോ മറ്റു തുടര്‍നടപടികളോ പാടില്ല എന്നാണ് കോടതി വിധിച്ചത്. ഈ നിബന്ധനകള്‍ നീക്കിക്കിട്ടുന്നതിനുളള അപേക്ഷ ഫലപ്രദമാകാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിക്കുന്ന നിലപാടാണ്. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുകയാണ്. എടുത്ത കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിബന്ധനകള്‍ തടസമാണെന്ന കേരള പൊലീസിന്റെ വിശദമായ പ്രസ്താവന സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാരിന്റെ അപേക്ഷയ്ക്ക് അനുകൂലമായ ഒരു നിലപാട് കേന്ദ്രം സുപ്രിംകോടതിയില്‍ സ്വീകരിക്കുമോ?

നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയ്ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കേരള സര്‍ക്കാരിന് അനുകൂലമായ നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ട് സ്വീകരിപ്പിക്കുമോ? കുറഞ്ഞ പക്ഷം ഇത്തരത്തില്‍ വ്യക്തമായ ഒരു പരസ്യപ്രസ്താവനയ്‌ക്കെങ്കിലും കേന്ദ്രധനമന്ത്രി തയ്യാറാകുമോ?


READ MORE - പ്രണബ് മുഖര്‍ജിയ്ക്ക് ഐസക്കിന്റെ മറുപടി

ചട്ടവും നിയമവും മാറിയേ തീരൂ....



വി ഡി സതീശന്‍....


ലോട്ടറി നിയമം ഇന്ത്യയ്ക്കാകെ ബാധകമാണ്. സെന്‍ട്രല്‍ ആക്ടാണ്. അതിനനുസരിച്ചുള്ള ചട്ടമാണ് 2010 ല്‍ ഉണ്ടണ്ടായിരിക്കുന്നത്. അങ്ങു പറഞ്ഞതുപോലെ നിയമവും ചട്ടവുമൊന്നും ഇരുമ്പുലക്കയല്ല. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണം. ഭരണഘടനാ ഭേദഗതികള്‍ തന്നെ വരുന്നത്. നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരട്ടെ..
തോമസ് ഐസക് 
അതുതന്നെയാണ് ഞാന്‍ പറയുന്നത്. കേന്ദ്രനിയമവും ചട്ടവും മാറണം.
ഒന്ന്, ഇന്നത്തെ കേന്ദ്രപ്രശ്നം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളല്ല ലോട്ടറി നടത്തുന്നത് എന്നതാണ്. അവര്‍ക്കുവേണ്ടി ഇടനിലക്കാരാണ് ലോട്ടറി നടത്തുന്നത്. ഇതാണ് ലോട്ടറി മാഫിയയുടെ വളര്‍ച്ചയുടെ പശ്ചാത്തലം.
ലോട്ടറി വില്‍ക്കുന്നതിന് ഏജന്റുമാരെ നിശ്ചയിക്കുകയല്ലാതെ ലോട്ടറി നടത്തുന്നതിനല്ല പ്രമോട്ടര്‍മാരും ഏജന്റുമാരും വേണ്ടത്. ഈ ഇടനിലക്കാരെ ഒഴിവാക്കുംവിധം കേന്ദ്ര ലോട്ടറി നിയമത്തില്‍ ഭേദഗതി വരുത്തണം.
രണ്ട്, ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കേന്ദ്രലോട്ടറി ചട്ടം ഭേദഗതി ചെയ്യണം. കേന്ദ്രനിയമത്തിലെ പ്രകാരം നിയമലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനുളള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
മൂന്ന്, ഓരോ സംസ്ഥാനത്തിന്റെ ലോട്ടറിയുടെ പരിധി അതത് സംസ്ഥാനത്തിന്റെ അതിര്‍ത്തിയാക്കുക. ഒരു സംസ്ഥാനത്തിന്റെ അനുവാദമുണ്ടെങ്കിലേ അന്യസംസ്ഥാനലോട്ടറികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകൂ എന്ന് വ്യവസ്ഥ ചെയ്താല്‍ പ്രശ്നങ്ങള്‍ തീരും. ഇതിനെതിരെയുളള വാദം, ഇന്ത്യയെ ഒറ്റക്കമ്പോളമായി കാണണമെന്നും ഇത്തരത്തില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ശരിയല്ലെന്നുമുളളതാണ്.
എന്നാല്‍ ഇപ്പോള്‍ തന്നെ ചൂതാട്ടത്തെ ഇത്തരത്തില്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ചൂതാട്ടത്തിന്റെ ലഘുവായ വകഭേദമാണ് ലോട്ടറി. അതുകൊണ്ട് ഇത്തരമൊരു ഭേദഗതി വരുത്തുന്നതിന് നൈതികവും നിയമപരമായും ഒരു പ്രശ്നവുമില്ല.
READ MORE - ചട്ടവും നിയമവും മാറിയേ തീരൂ....

ഒക്കെ നേരത്തെ ആകാമായിരുന്നില്ലേ....


വി ഡി സതീശന്‍....
.... ഞാനീ വിവാദം ഉണ്ടാക്കിയതുകൊണ്ടണ്ടാണ് ഈ നടപടികള്‍ എല്ലാം ഉണ്ടായത്. നികുതി സ്വീകരിക്കാതിരിക്കല്‍, പുതിയ ഓര്‍ഡിനന്‍സ്, സിംഗിള്‍ ബഞ്ചിന്റെ വിധി, ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്, കേസെടുക്കല്‍, ചെക്ക്പോസ്റ് പിടിക്കല്‍ ഇതൊക്കെ ആഗസ്റ് 27-ാം തിയതി കഴിഞ്ഞതിനുശേഷമല്ലേ ഈ ഗവണ്‍മെന്റ് ചെയ്തത്?..
തോമസ് ഐസക് 
ഉത്തരം മുട്ടിക്കുന്നത് എന്ന ഭാവേനെ യുഡിഎഫ് ഈ ചോദ്യം ഉയര്‍ത്തുന്നത്. തങ്ങള്‍ ബഹളം വെച്ചതുകൊണ്ടല്ലേ ഈ നടപടിയൊക്കെ സ്വീകരിച്ചത്. ഇതൊക്കെ നേരത്തെ ആകാമായിരുന്നില്ലേ? ഇപ്പോള്‍ സ്വീകരിച്ച നടപടികളുടെ മാതൃകയില്‍ ഇതിനു മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒന്ന്, നിയമലംഘനത്തിന്റെ പേരില്‍ സിക്കിം, ഭൂട്ടന്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ശ്രമിച്ചു.
രണ്ട്, സിക്കിം ലോട്ടറികളുടെ അംഗീകൃത പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടര്‍ ആണോ എന്ന സംശയമുയര്‍ന്നപ്പോള്‍ നികുതി വാങ്ങാതിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ പോയി വിജയിക്കുകയാണ് ഉണ്ടായത്. അരുണാചല്‍ പ്രദേശ് ലോട്ടറിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു.
മൂന്ന്, അരുണാചല്‍ സര്‍ക്കാരിന്റെ ടിക്കറ്റുകള്‍ അനധികൃതമായി കൊണ്ടുവന്നപ്പോള്‍ വാഹനം പിടിച്ചെടുക്കുകയും അവര്‍ക്ക് ഭീമമായ നികുതി ചുമത്തുകയും ചെയ്തു. ഇതിപ്പോള്‍ കോടതിയിലാണ്.
നാല്, യുഡിഎഫ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുന്നതിനുളള കേസ് സുപ്രിംകോടതിയില്‍ നടത്തി, എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാനെങ്കിലുമുളള അവകാശം സ്ഥാപിച്ചു.
അഞ്ച്, നിയമലംഘനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും അണിനിരത്തി കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു.
ഇതൊക്കെ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. പക്ഷേ, കഴിഞ്ഞകാല ചെയ്തികളെ മറച്ചുവെച്ചുകൊണ്ടുളള സംസ്ഥാന സര്‍ക്കാരിന് എതിരായ അപവാദപ്രചാരവേല ഇന്ന് സര്‍ക്കാരിന്റെ നടപടികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നു. വ്യത്യാസം അത്രമാത്രം..

READ MORE - ഒക്കെ നേരത്തെ ആകാമായിരുന്നില്ലേ....

മാര്‍ട്ടിന്റെ ഏജന്റ് ക്ഷേമനിധി ബോര്‍ഡില്‍...?


വി ഡി സതീശന്‍....
ക്ഷേമനിധി ബോര്‍ഡുണ്ടണ്ടാക്കിയപ്പോള്‍ ഈ സാന്റിയാഗോ മാര്‍ട്ടിനിന്റെ എറ്റവും അടുത്ത ആളായ ജയകുമാറിനെ വെച്ചു. ഒരു ക്ഷേമനിധി ബോര്‍ഡിനും കൊടുക്കാത്ത അധികാരം കൊടുത്തു. സംസ്ഥാന ഭാഗ്യക്കുറി ഒരു സ്കീം ഉണ്ടണ്ടാക്കുമ്പോള്‍ ക്ഷേമനിധി ബോര്‍ഡുമായി ആലോചിക്കണം. ഒരുപാട് വകുപ്പുകളില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ ഉണ്ട്. തൊഴിലാളികളുടെ വെല്‍ഫെയല്‍ ആക്ടിവിറ്റിക്ക് വേണ്ടി മാത്രമാണ് ക്ഷേമനിധി ബോര്‍ഡുണ്ടണ്ടാക്കുന്നത്. ഇവിടെ ഒരു പ്രത്യേക ഉത്തരവ്, സംസ്ഥാന ഭാഗ്യക്കുറി സ്കീം ഉണ്ടാക്കുമ്പോള്‍ അത് ക്ഷേമനിധി ബോര്‍ഡുമായി ആലോചിക്കണം. ക്ഷേമനിധിയിലിരിക്കുന്നതാരാ, മാര്‍ട്ടിന്റെ ബിസിനസ് നടത്തുന്ന ആളാണ്. കേരളാ ലോട്ടറി പോലുമെടുക്കാതെ മാര്‍ട്ടിന്റെ ലോട്ടറി മാത്രം വിറ്റുകൊണ്ടിരിക്കുന്ന ആള്‍. അപ്പോ സ്കീം കേരള ഭാഗ്യക്കുറി ഉണ്ടാക്കുമ്പോള്‍ തന്നെ അവിടെ അറിയിക്കണമല്ലോ? എന്നാലല്ലേ കോമ്പീറ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ.?
തോമസ് ഐസക് 
കേരള ഭാഗ്യക്കുറിയില്‍ ക്ഷേമനിധി രൂപീകരിച്ചത് കേവലം ക്ഷേമപ്രവര്‍ത്തനത്തിന് മാത്രമല്ല. കേരള ലോട്ടറി പ്രചരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ്. അതേക്കുറിച്ച് നിയമസഭയില്‍ പറഞ്ഞത് സഭാരേഖയില്‍ നിന്ന് ഉദ്ധരിക്കട്ടെ.
 "....ഈ വെല്‍ഫയര്‍ ഫണ്ട് ഒരു ആയുധമാണ്....വില്‍പനക്കാരെ മുഴുവന്‍ നമ്മുടെ കേരള ഭാഗ്യക്കുറിയുടെ വെല്‍ഫയര്‍ ഫണ്ടുമായി ബന്ധപ്പെടുത്തി അന്യസംസ്ഥാന നിയമവിരുദ്ധ ലോട്ടറികള്‍ക്ക് എതിരെ ജനങ്ങളുടെ വിപുലമായ ഒരു മുന്നണിയുണ്ടാക്കാനുളള പരിശ്രമമാണ്. അതുകൊണ്ട് ഈ വര്‍ഷം അഞ്ചു കോടിയും അടുത്ത വര്‍ഷം പത്തുകോടിയും രൂപ സംസ്ഥാന സര്‍ക്കാര്‍ അംശാദായമായി നല്‍കുകയാണ്.... മുഴുവന്‍ ലോട്ടറി വില്‍പന യൂണിയനുകളുമായി രണ്ടുമൂന്ന് തവണ നമ്മള്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. ... ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ വെല്‍ഫയര്‍ കമ്മിറ്റിയുണ്ടാക്കി. ആ കമ്മിറ്റിയുമായിട്ടും ഇത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ... കേരള ലോട്ടറി 10,000 രൂപയുടെ ടിക്കറ്റ് ഒരുമാസം വിറ്റാലേ ഇവിടെ അംഗമാകാന്‍ പറ്റൂ. ആനുകൂല്യങ്ങള്‍ നല്‍കുകയും നമ്മളോട് കമ്മിറ്റ്മെന്റുളള വില്‍പനക്കാരുടെ ഒരു സംഘത്തെയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇതിനെയൊന്ന് വെല്ലുവിളിക്കാം. ഇന്ന് അന്യസംസ്ഥാനലോട്ടറി വില്‍ക്കുന്നവരാണ് നമ്മുടെ ടിക്കറ്റും വില്‍ക്കുന്നത്.. ഇനി നമുക്ക് നിയമപരമായി നിയമവിരുദ്ധ ലോട്ടറികളെ നേരിടാന്‍ പറ്റുന്നില്ലെങ്കിലും ഇത്തരത്തില്‍ കേരളത്തിലെ വില്‍പ്പനക്കാരെ മുഴുവന്‍ വിശ്വാസത്തില്‍ എടുത്തുകൊണ്ട് അവര്‍ക്ക് ബദലായിട്ടുളള റൂട്ടുകള്‍ കാണിച്ചുകൊടുത്ത് വില്‍പനയ്ക്കുവേണ്ടി എത്തിക്കാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നേരിടും. അതിന് വേണ്ടിയാണ് ഏജന്റുമാരില്‍ ഒതുക്കി നിര്‍ത്താതെ മുഴുവന്‍ വില്‍പനക്കാരെയും ഇള്‍ക്കൊളളുന്ന രീതിയില്‍ ഇങ്ങനെ ഒരു വെല്‍ഫയര്‍ ഫണ്ടിന് രൂപം നല്‍കിയത്''.
ജയകുമാര്‍ അന്യസംസ്ഥാന ലോട്ടറിയുടെ കൂടി ഏജന്റാണ്. അതോടൊപ്പം തന്നെ കേരള ഭാഗ്യക്കുറി ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഏജന്റുമാരില്‍ ഒരാളും. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍ക്കാത്ത ഏജന്റുമാരുടെയും വില്‍പനക്കാരുടെയും എണ്ണം കൈവിരലിലെണ്ണാവുന്നതേയുളളൂ. അവരെയാകെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ബോര്‍ഡില്‍ ആളുണ്ടാവില്ല. ഒരുകാര്യം കൂടി സാന്ദര്‍ഭികമായി പറയട്ടെ, യുഡിഎഫിന്റെ കാലത്ത് ക്ഷേമനിധിയില്‍ ഏജന്റുമാരുടെ പ്രതിനിധികളേ ഉണ്ടായിരുന്നുളളൂ. വില്‍പനക്കാര്‍ക്ക് പൂര്‍ണ അവഗണനയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഡയറക്ടര്‍ബോര്‍ഡില്‍ മഹാഭൂരിപക്ഷം വില്‍പനക്കാരുടെ പ്രതിനിധികളാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ എത്രവിദഗ്ധമായി സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇപ്പറഞ്ഞ ആരോപണം. ഏതായാലും യുഡിഎഫിന്റെ അവസാന വര്‍ഷം 230 കോടി രൂപ വിറ്റുവരുമാനമുണ്ടായിരുന്ന സംസ്ഥാന ലോട്ടറി കഴിഞ്ഞ വര്‍ഷം 650 കോടിയിലേറെ രൂപ വരുമാനമുളളതായി വളര്‍ന്നു എന്നത് ആര്‍ക്കാണ് തമസ്കരിക്കാനാവുക..

READ MORE - മാര്‍ട്ടിന്റെ ഏജന്റ് ക്ഷേമനിധി ബോര്‍ഡില്‍...?

കേരളം ചട്ടം കൊണ്ടുവന്നിട്ടെന്തു ചെയ്യാന്‍..?


വി ഡി സതീശന്‍....

നികുതി നിയമത്തിന് ഇതുവരെ ചട്ടം ഉണ്ടണ്ടാക്കിയിട്ടില്ലല്ലോ, നാല് നാലേകാല്‍ കൊല്ലമായിട്ട്?
തോമസ് ഐസക് 
നികുതി നിയമത്തിന് ചട്ടം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഉണ്ടാക്കിയിരുന്നു. ഇത് കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുളള ഭേദഗതികള്‍ ഞങ്ങള്‍ കൊണ്ടുവരികയാണ്. ഇത് വേണമെങ്കില്‍ നേരത്തെ ആകാമായിരുന്നില്ലേ എന്ന് ചോദിക്കാം. ആ പോരായ്മ സമ്മതിക്കുന്നു. പക്ഷേ, ആ നുണുക്കു പണികൊണ്ടൊന്നും കേന്ദ്രലോട്ടറി നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനം സംസ്ഥാന സര്‍ക്കാരിന് മേല്‍ സൃഷ്ടിക്കുന്ന വിലങ്ങുകള്‍ ഇല്ലാതാക്കുകയില്ല.

READ MORE - കേരളം ചട്ടം കൊണ്ടുവന്നിട്ടെന്തു ചെയ്യാന്‍..?

അഞ്ചാം വകുപ്പിന്റെ പേരില്‍ പച്ചക്കളളം


വി ഡി സതീശന്‍....
ലോട്ടറി നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ച് സംസ്ഥാന ഗവണ്‍മെന്റ് അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്ക്. സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ട നടപടികള്‍ എല്ലാം എടുക്കുകയും അവര്‍ക്കുള്ള അധികാരങ്ങള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു കഴിഞ്ഞതിനുശേഷം കേന്ദ്രസര്‍ക്കാര്‍ അവരുടെ അധികാരം ഉപയോഗിക്കാത്ത സാഹചര്യം വന്നാല്‍ ഞങ്ങളും ഇവരും കൂടെ പോകും.

തോമസ് ഐസക് 
സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നിരോധിക്കാനുളള അധികാരം അഞ്ചാം വകുപ്പാണ് നല്‍കുന്നത്. ഒരു സംസ്ഥാനത്തിന്റെ അധികാരപരിധിയ്ക്കുളളില്‍ മറ്റൊരു സംസ്ഥാനഭാഗ്യക്കുറിയുടെ വില്‍പന നിരോധിക്കാനുളള അധികാരമാണ് അഞ്ചാം വകുപ്പ് നല്‍കുന്നത്.
എന്നാല്‍ ബി ആര്‍ എന്റര്‍പ്രൈസസ് കേസില്‍ സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്കുളള ഈ അധികാരം പരിമിതപ്പെടുത്തി. സ്വന്തം ലോട്ടറി നടത്തുന്ന ഒരു സംസ്ഥാനത്തിന് മറ്റു സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവില്ല. നിയമത്തിന്റെ ഏഴാം വകുപ്പിലാണ് നിരോധനമല്ലാത്ത മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നത്.
എന്നാല്‍ ഇതുപ്രകാരവും സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇതിന് കോടതികളുടെ പൂര്‍ണ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ തീര്‍പ്പ് ലംഘിച്ചതിനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയി സമസ്താപരാധവും ഏറ്റു പറഞ്ഞ്, എടുത്ത നടപടികളെല്ലാം പിന്‍വലിക്കാമെന്നും ഇനിമേല്‍ പുതിയ നടപടികളൊന്നും സ്വീകരിക്കുകയില്ലെന്നും ഉറപ്പുനല്‍കിയത്.
എന്നാല്‍ നാലാം വകുപ്പിലെ നിബന്ധനകള്‍ ലംഘിക്കുന്ന ഒരു സംസ്ഥാന ലോട്ടറിയെ നിരോധിക്കാനുളള സമ്പൂര്‍ണ അധികാരം ആറാം വകുപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്. ഈ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടി നല്‍കണമെന്നതാണ് കേരള സര്‍ക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നത്.

READ MORE - അഞ്ചാം വകുപ്പിന്റെ പേരില്‍ പച്ചക്കളളം