അന്‍രാജ് വിധിയെച്ചൊല്ലി മറ്റൊരു പച്ചക്കളളം

Tuesday, October 5, 2010



വി ഡി സതീശന്‍....


ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രിംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ടാക്സ് പിരിക്കാന്‍ കഴിയാതെ പോയത് ഞങ്ങളുടെ തലയില്‍ വെയ്ക്കുകയാ... ............ അനുരാജ് വേഴ്സസ് സ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്. അത് വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ. യുഡിഎഫ് ഗവണ്‍മെന്റ് ഉളള കാലത്തും ഈ ആക്ഷണബിള്‍ ക്ളെയിമില്‍ നിന്ന് ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രിംകോടതി വിധിയുണ്ട്. അത് കുറച്ചുകൂടി കണ്‍ഫേം ചെയ്യുകയാണ് 2006 ഏപ്രിലില്‍ ഉണ്ടായ രണ്ടാമത്തെ സുപ്രിംകോടതി വിധി. രണ്ട് ഗവണ്മെന്റുകളുടെയും കാലത്ത് ടാക്സ് ലെവി ചെയ്യാതിരിക്കാന്‍ പറ്റാത്ത സുപ്രിംകോടതി വിധിയുണ്ടായിരുന്നു..?
തോമസ് ഐസക് 
നുണയാണ് ഈ വാദം. അന്‍രാജ് കേസിലെ കോടതിവിധിയെ എത്രവിദഗ്ധമായിട്ടാണ് ദുര്‍വ്യാഖ്യാനിക്കുന്നതെന്ന് നോക്കൂ.
ആക്ഷണബിള്‍ ക്ളെയിം എന്ന തത്ത്വം അന്‍രാജ് കേസില്‍ കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നത് ശരി. എന്നാല്‍ കോടതിയുടെ വിധിയെന്താണ്? അത് താഴെ കൊടുക്കുന്നു.
"മേല്‍പറഞ്ഞതില്‍ നിന്ന് എന്റെ നിഗമനം എന്തെന്നാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ആള്‍ക്ക് കിട്ടുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനുളള അവകാശം ചരക്കാകുന്നു. അതുകൊണ്ട് തമിഴ്നാട് നിയമപ്രകാരവും ബംഗാള്‍ നിയമപ്രകാരവും നറുക്കെടുപ്പില്‍ പങ്കെടുക്കാനുളള അവകാശം ആക്ഷണബിള്‍ ക്ളെയിം അല്ല. അത് ഓരോ വില്‍പനയിലും ചരക്ക് കൈമാറ്റം ഉള്‍പ്പെടുന്നതാകുന്നു. ഇതിന്റെ വെളിച്ചത്തില്‍ ചോദ്യം ചെയ്യപ്പെട്ട ഭേദഗതികള്‍ സംസ്ഥാനലിസ്റിലെ എന്‍ട്രി 54 പ്രകാരം നികുതിനിയമം സാധുവായ നടമപടിയാണ്''.
ലോട്ടറി ടിക്കറ്റിന്റെ ആകെ മൂല്യത്തില്‍ പ്രൈസ് മണി കഴിച്ച് ബാക്കിയുളളതൊക്കെ ചരക്കാണ് എന്നാണ് അനുരാജ് വേഴ്സസ് തമിഴ്നാട് കേസില്‍ സുപ്രിംകോടതി പറഞ്ഞത്. 2006 ഏപ്രില്‍ 28ല്‍ സണ്‍റൈസ് കേസില്‍ സുപ്രിംകോടതി അന്‍രാജ് കേസിലെ വിധിയെ അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ വെറും ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല. ഇതിന് മേല്‍ വില്‍പന നികുതിയേ പാടില്ല.
അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന് നികുതിക്കുടിശിക പിരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്‍രാജ് വിധിയുടെ അടിസ്ഥാനത്തില്‍ വില്‍പന നികുതി പിരിക്കാമായിരുന്നു. എന്തിനേറെ പറയുന്നു, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ നികുതി കമ്മിഷണര്‍ വിറ്റുവരുമാനത്തില്‍ നിന്ന് സമ്മാനത്തുക കിഴിച്ചതിന് ശേഷമുളള തുകയുടെ എട്ടുശതമാനമായിരിക്കും വില്‍പന നികുതി എന്ന് നിജപ്പെടുത്തുകയുണ്ടായി.
കണക്കുകൂട്ടാനുളള എളുപ്പത്തിന് വേണ്ടി നറുക്കൊന്നിന് നിശ്ചിതതുക വീതം അടച്ച് നികുതി കോമ്പൌണ്ട് ചെയ്യുന്നതിനുളള വ്യവസ്ഥയും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. ഇത് രണ്ട് സമ്പ്രദായ പ്രകാരവും നികുതി പിരിച്ചെടുക്കുന്നതിന് ഒരുനടപടിയും യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലവും സ്വീകരിച്ചില്ല. അങ്ങനെ നികുതിവെട്ടിപ്പിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു.

0 comments:

Post a Comment