വി ഡി സതീശന്‍....
2000 രൂപ പ്രൈസു കൊടുക്കുന്ന ലോട്ടറികള്‍ ബംഗാളില്‍ നടക്കുന്നുണ്ട്. 2000 രൂപയേ പ്രൈസ് മണി കൊടുക്കുകയുള്ളു. നാനൂറെണ്ണം നറുക്കു നടക്കുമ്പോള്‍ 10000 രൂപയേ പ്രൈസു കൊടുക്കൂ. മിനിമമായിട്ടൊരു തുക വെച്ചിരിക്കുന്നത് രണ്ടായിരമാണ്. പക്ഷേ മാക്സിമം ക്ളിപ്തപ്പെടുത്തിയിട്ടുണ്ട്. എന്താണ് എന്നറിയാമോ? എത്ര വേണമെങ്കിലുമാവാം. പക്ഷേ സ്റ്റേറ്റ് ലോട്ടറിയും അതേ ടാക്സ് മേടിക്കണമെന്നു മാത്രം. ഇപ്പോള്‍ കേരളത്തില്‍ വേണമെങ്കില്‍ ഇവര്‍ക്ക് ഒരോര്‍ഡിനന്‍സ് കൊണ്ടുവന്ന് എത്ര രൂപയാണ് കൂട്ടിയിരിക്കുന്നത്. ഞങ്ങളതിനെ സ്വാഗതം ചെയ്തു. ഇവര്‍ക്ക് വേണമെങ്കില്‍ 50 ലക്ഷം രൂപ ടാക്സ് മേടിക്കാം. പക്ഷേ ഒറ്റ കണ്ടീഷന്‍. ഈ കേരള ഭാഗ്യക്കുറിക്കുകൂടി 50ലക്ഷം രൂപ ടാക്സടിക്കണം. പക്ഷേ ഈ ചട്ടം അതിനെതിരല്ല........
തോമസ് ഐസക്
ഏറ്റവും കുറഞ്ഞത് 2000 രൂപ നികുതി വാങ്ങണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ എന്നത് സംബന്ധിച്ച് തര്‍ക്കമില്ല. പക്ഷേ, കോടതികളില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നകാര്യം മനസിലാക്കണം. നറുക്കുകള്‍ക്ക് മേലുളള നികുതി കേരളത്തില്‍ രണ്ടര ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തി. ഇതുപോലെ അക്കാലത്ത് കര്‍ണാടക നികുതി ഉയര്‍ത്തി. രണ്ടിടത്തും ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. കര്‍ണാടക ഹൈക്കോടതി നികുതി വര്‍ദ്ധന റദ്ദാക്കി. തുക അതിരുകവിഞ്ഞതാണെന്നതായിരുന്നു അവരുടെ അഭിപ്രായം. കേരള ഹൈക്കോടതി വര്‍ദ്ധന ശരിവെച്ചു. ഇതിനെതിരെയുളള അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏഴ് ലക്ഷം രൂപ അതിരുകവിഞ്ഞതാണ് എന്നത് സംബന്ധിച്ച വാദം നടക്കുമ്പോള്‍ മിനിമം നികുതി 2000 ആക്കി പ്രഖ്യാപിക്കുന്നതിലെ ഔചിത്യം എന്ത്? ഇതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.
0 comments:
Post a Comment