വി ഡി സതീശന്‍....
2006-2007 നടന്ന കേസുകളില്‍ ഈ സിബി മാത്യുവിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും ആ റിപ്പോര്‍ട്ട് ഏതെങ്കിലും കോടതിയില്‍ ആ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ടോ? കോടതിവിധി ഞാന്‍ പറയാം. കോടതിവിധിയില്‍ എന്താ പറയുന്നത്- ഇവര്‍ അവിടെ അറിയിച്ചു. എന്താ അറിയിച്ചത് ഞങ്ങള്‍ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനെ അറിയച്ചതിന്റെ ലെറ്ററാണ് ഇവര്‍ പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന എക്സിബിറ്റ്. പരാമര്‍ശമുണ്ട്. പക്ഷേ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്നു നടന്ന ഒരു കേസിലും ഹാജരാക്കിയിട്ടില്ല. സുപ്രീംകോടതിയില്‍ അത് ഞങ്ങള്‍ നിരന്തരം- മൂന്നുപ്രാവശ്യം ഞാനും മൂന്നോ നാലോ പ്രാവശ്യം ശ്രീ ജോസഫ് എം പുതുശ്ശേരിയും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിയുടെ ഒരു ചോദ്യം ചെന്നു കഴിഞ്ഞപ്പോഴാണ് ആദ്യമായി സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഒത്തുകളിച്ചിട്ടുണ്ടെന്ന് എന്റെ ആരോപണം.............
തോമസ് ഐസക്
അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ചുളള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്നുളള കളളം ആവര്‍ത്തിച്ച് ഉറപ്പിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്. വിചിത്രമായ ഒരു ആരോപണമാണിത്. കാരണം, അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഈ സര്‍ക്കാര്‍ ഇതുവരെ എടുത്ത എല്ലാ നടപടികളുടെയും അടിസ്ഥാനം ഈ റിപ്പോര്‍ട്ടാണ്. ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.
2006 ഒക്ടോബര്‍ 16നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നത്. നവംബര്‍ 10ന് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശിവരാജ് പാട്ടീലിന് കേരളത്തിന്റെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അയച്ചുകൊടുത്തുകൊണ്ട് വിശദമായ കത്തെഴുതി (അര്‍ദ്ധ ഔദ്യോഗിക കത്ത് 15055/എച്ച് 1/06 നികുതി വകുപ്പ്).
തുടര്‍ന്ന് പ്രധാനമന്ത്രിയ്ക്കും ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യം ഉമ്മന്‍ചാണ്ടിയും സമ്മതിച്ചിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം നല്‍കിയ നിവേദനത്തില്‍ ഇതാണ് പറയുന്നത്. "അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണം ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നഗ്നമായ ലംഘനം വെളിച്ചത്തു കൊണ്ടുവന്നു. ഈ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്ന അഭ്യര്‍ത്ഥനയോടു കൂടി കേന്ദ്ര സര്‍ക്കാരിന് അയച്ചു നല്‍കിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ മൂര്‍ത്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയതിനാല്‍ ഈ കൊള്ള നിര്‍വിഘ്നം തുടരുകയാണ്''.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഈ നോട്ടീസില്‍ അക്കമിട്ട് നിരത്തിക്കൊണ്ട് അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ 27-10-2006ന് നോട്ടീസ് നല്‍കി. ഈ നോട്ടീസാണ് സിക്കിം, ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. പൂഴ്ത്തിവെച്ചു എന്ന് ആരോപിക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
"അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരാളം പരാതികള്‍ ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി. സിക്കിം സംസ്ഥാന ലോട്ടറികളുടെ ധാരാളം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ലോട്ടറികള്‍ നടത്തുന്നത് എന്ന് തെളിയിച്ച ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്്..
വിധിന്യായത്തില്‍ തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടും ഇത് കോടതിയില്‍ നിന്ന് മറച്ചുവെച്ചുവെന്ന ആരോപണം എത്ര അസംബന്ധമാണ്!
0 comments:
Post a Comment