അന്വേഷിക്കാന്‍ മനസില്ലെന്ന് ‍‍പറഞ്ഞതെന്തിന്?

Tuesday, October 5, 2010


വി ഡി സതീശന്‍....
...അന്വേഷിക്കാന്‍ മനസ്സില്ല എന്ന നിലപാടില്‍ നിന്ന് വേണമെങ്കില്‍ അന്വേഷിക്കാം എന്നതിലേക്ക് മാറിയതില്‍ സന്തോഷമുണ്ട്.. 
 തോമസ് ഐസക് 
നിയമസഭയില്‍ പറഞ്ഞത് സഭാരേഖകളില്‍ നിന്ന് ഞാന്‍ ഉദ്ധരിക്കാം ....
ശ്രീ ആര്യാടന്‍ മുഹമ്മദ് : ഇവിടെ പറഞ്ഞ ഒരു കാര്യം. The Government of Sikkim has appointed three marketing agents namely. മൂന്നാമത്തെ ആളിന്റെ പേര് ഞാന്‍ വായിക്കാം. M/s Future Gaming Solution India Private Limited for conventional paper Lotteries.. അവരെയാണ്..... അപ്പോള്‍ അവരോടല്ലേ ടാക്സ് വാങ്ങേണ്ടത്.... ഇവിടെ ടാക്സ് വാങ്ങുന്നത് ആരോടാണ്.... അതാണ് ശ്രീ ബാബുവിന്റെ ചോദ്യം..... അതിന് അങ്ങ് ഉത്തരം പറയുന്നില്ല..... ഇവിടെ മെഗാ ഡിസ്ട്രിബ്യൂട്ടര്‍ അത് ആരാണ്...... സാന്റിയാഗോ മാര്‍ട്ടിന്റെ അളിയന്‍ ജോണ്‍ കെന്നഡി..... എങ്ങനെ നിങ്ങള്‍ ടാക്സ് വാങ്ങും. ആരാണ് ഏജന്റ്..... ഇത് സിക്കിം സര്‍ക്കാരിന്റെ കത്താണ്..... ഇവിടെ കെന്നഡി എങ്ങനെ വന്നു.. (ബഹളം)
ഡോ. തോമസ് ഐസക്. ....അന്വേഷിക്കാം..... (ബഹളം)... നിങ്ങള്‍ തമ്മിലുളള കത്തല്ലേ..... സര്‍ക്കാരിന് തന്ന കത്തല്ലല്ലോ. ആ കത്ത് കാണാതെ ഞാന്‍ എന്തുപറയാനാണ്..... (ബഹളം)...... അങ്ങനെയൊന്നുമില്ല. അങ്ങനെയൊന്നും വിരട്ടണ്ട.... (ബഹളം).... ഇറങ്ങിപ്പോകാന്‍ പരിപാടിയുണ്ടെങ്കില്‍ അതാവാം കേട്ടോ.... (ബഹളം)..........
ശ്രീ ഉമ്മന്‍ചാണ്ടി. : ഇപ്പോള്‍ മറുപടി മുട്ടിയപ്പോള്‍ പറയുന്ന കാര്യമാണ് അങ്ങ് പറഞ്ഞത്. ഇത്രയും സ്ട്രോങ് ആയ കേസാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു സമഗ്രമായ അന്വേഷണത്തിന് തയ്യാറാകാത്തത്...
ഡോ. തോമസ് ഐസക് - കാരണം, ഇല്ലാത്തൊരു കാര്യത്തെക്കുറിച്ച് ഇത്രയൊക്കെ കേന്ദ്രത്തില്‍ ലോട്ടറി മാഫിയയ്ക്കുവേണ്ടി കേന്ദ്രത്തില്‍ നിന്ന് ചെയ്തതിന് ശേഷം ഇവിടെ പ്രചരണത്തിനിറങ്ങുമ്പോള്‍ അതിനൊരായുധം നിങ്ങള്‍ക്ക് വേണം. അതിനല്ലേ ചോദിക്കുന്നത്. ഇപ്പോള്‍ മനസില്ല..... (ബഹളം).....
ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച സംശയം അന്വേഷിക്കാമെന്ന് തന്നെയാണ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കുളം കലക്കി മീന്‍ പിടിക്കാനുളള പ്രതിപക്ഷ നേതാവിന്റെ മോഹത്തിന് കീഴടങ്ങാന്‍ മനസില്ലെന്ന് അന്ന് പറഞ്ഞതില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. 

0 comments:

Post a Comment