എന്തുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല? എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വാഭാവിക നീതിയ്ക്കെതിരായ ഈ ഉറപ്പ് പിന്‍വലിക്കുന്നതിന് നടപടി ആരംഭിച്ചു. എന്നാല്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കമുളള നിയമജ്ഞരുമായുളള ചര്‍ച്ചയില്‍ ഇപ്രകാരം പുതിയ സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്‍സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പിന്‍വലിക്കുന്നത് ഉചിതമായിരിക്കില്ല എന്ന ഉപദേശമാണ് നല്‍കിയത്.
അക്കാലത്തായിരുന്നു, ഗോശ്രീ പാലം സംബന്ധിച്ച് മുന്‍സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പുതിയ സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ കോടതിയില്‍ നിന്ന് കര്‍ശനമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സുപ്രിംകോടതിയില്‍ കേസിന്റെ പ്രാരംഭ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു. കോടതിയലക്ഷ്യത്തിന്റെ പേരിലുളള സത്യവാങ്മൂലം അതിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് വാദിച്ച ശേഷമല്ലാതെ പിന്‍വലിക്കാനാവില്ല. എന്നാല്‍ അവധി നീട്ടിവെച്ച് കേസ് രണ്ടുവര്‍ഷം കടന്നുപോയി.
2008ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിക്കാനുളള അപേക്ഷ ഔപചാരികമായി കോടതിയില്‍ സമര്‍പ്പിച്ചു. 2010 ആയെങ്കിലും ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറുകള്‍ രജിസ്റര്‍ ചെയ്യുന്നതിനുളള അനുവാദം നല്‍കിക്കൊണ്ടുളള ഉത്തരവ് വാങ്ങാന്‍ കഴിഞ്ഞത്. തുടര്‍നടപടികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.
0 comments:
Post a Comment