കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ഇതിലേത് വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.
ഒന്ന്, നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇതിന് പുതിയ അന്വേഷണം വേണ്ട. സി ആന്‍ഡ് എ ജിയുടെ റിപ്പോര്‍ട്ടുകളും കേരള സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണവും ഈ നിയമലംഘനം തെളിയിച്ചിട്ടുണ്ട്.
ഇന്നത്തെ കേന്ദ്രപ്രശ്നം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളല്ല ലോട്ടറി നടത്തുന്നത് എന്നതാണ്. അവര്‍ക്കുവേണ്ടി ഇടനിലക്കാരാണ് ലോട്ടറി നടത്തുന്നത്. ഈ ഇടനിലക്കാരുടെ ലക്ഷ്യം ഏതുവിധേനേയും ലാഭം പരമാവധി ആക്കുകയാണ്. ഇതാണ് ലോട്ടറി മാഫിയയുടെ വളര്‍ച്ചയുടെ പശ്ചാത്തലം. ലോട്ടറി വില്‍ക്കുന്നതിന് ഏജന്റുമാരെ നിശ്ചയിക്കുകയല്ലാതെ ലോട്ടറി നടത്തുന്നതിനല്ല പ്രമോട്ടര്‍മാരും ഏജന്റുമാരും വേണ്ടത്. ഈ ഇടനിലക്കാരെ ഒഴിവാക്കുംവിധം കേന്ദ്ര ലോട്ടറി നിയമത്തില്‍ ഭേദഗതി വരുത്തണം.
രണ്ട്, ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കേന്ദ്രലോട്ടറി ചട്ടം ഭേദഗതി ചെയ്യണം. കേന്ദ്രനിയമത്തിന്‍പ്രകാരം നിയമലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും ഒരുപോലെ ലോട്ടറിയാണെന്ന വ്യാഖ്യാനം എടുത്തുകളയണം. കേരളത്തിലെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനം സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്.
മൂന്ന്, ഓരോ സംസ്ഥാനത്തിന്റെയും ലോട്ടറിയുടെ പരിധി അതത് സംസ്ഥാനത്തിന്റെ അതിര്‍ത്തിയാക്കുക. ഒരു സംസ്ഥാനത്തിന്റെ അനുവാദമുണ്ടെങ്കിലേ അന്യസംസ്ഥാനലോട്ടറികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകൂ എന്ന് വ്യവസ്ഥ ചെയ്താല്‍ പ്രശ്നങ്ങള്‍ തീരും.
എന്നാല്‍ ഇതിനെതിരെയുള്ള വാദം ഇന്ത്യയെ ഒറ്റക്കമ്പോളമായി കാണണമെന്നും ഇത്തരത്തില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ശരിയല്ലെന്നുമുള്ളതാണ്. ഭരണഘടനയുടെ 19 (1) (ജി) അനുച്ഛേദം ഉറപ്പു നല്‍കുന്ന തൊഴിലെടുക്കുന്നതിനുളള അവകാശം 301-ാം അനുഛേദത്തില്‍ പറയുന്ന വ്യാപാരസ്വാതന്ത്യ്രം ഇവയെ ഹനിക്കുന്നതാകും ഇത്തരമൊരു വ്യവസ്ഥ എന്ന വാദമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്.
ഇതിന് സുപ്രിംകോടതിയുടെ ബിആര്‍ എന്റര്‍പ്രൈസസ് കേസ് വിധിയില്‍ വ്യക്തമായ ഉത്തരമുണ്ട്. ഈ രണ്ടുവകുപ്പുകളുടെയും പരിധിയില്‍ വരുന്നതല്ല ലോട്ടറി എന്ന് കോടതി വ്യക്തമാക്കി. ചൂതാട്ടത്തിന്റെ ലഘുവായ വകഭേദമാണ് ലോട്ടറി. അതുകൊണ്ട് ഇത്തരമൊരു ഭേദഗതി വരുത്തുന്നതിന് നൈതികവും നിയമപരമായും ഒരു പ്രശ്നവുമില്ല. തൊഴിലെടുക്കാനും വ്യാപാരം നടത്താനുമുള്ള മൌലികാവകാശത്തിന്റെ പരിധിയില്‍ ലോട്ടറി വ്യാപാരത്തെ ഉള്‍പ്പെടുത്താനാവില്ലെന്നാണ് ബി ആര്‍ എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധി. അതിനാല്‍ ഈ പ്രശ്നം ലളിതമായി നമുക്ക് ഇങ്ങനെ പരിഹരിക്കാവുന്നതേയുള്ളൂ.
ഈ മൂന്ന് പോംവഴികളുടെയും താക്കോല്‍ കേന്ദ്രസര്‍ക്കാരിന്റെ കൈകളിലാണ്. ഇവയല്ലാതെ പ്രശ്നത്തിന് മറ്റൊരു പരിഹാരവുമില്ല.
0 comments:
Post a Comment