skip to main |skip to sidebar
കേരളത്തിലെ ലോട്ടറി നികുതി നിയമം അനുസരിച്ച് നടപടി സാധ്യമല്ലേ? കേന്ദ്ര ലോട്ടറി നിയമമോ ചട്ടമോ പ്രകാരം യാതൊരു നടപടിയ്ക്കും സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. വ്യാജലോട്ടറി, അതായത് ലോട്ടറി നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പ്രമോട്ടറല്ലാത്ത ആരെങ്കിലും ലോട്ടറി നടത്തിയാല്‍ മാത്രമേ എന്തെങ്കിലും നടപടിയെടുക്കാന്‍ സാധിക്കൂ.
പിന്നെ, സംസ്ഥാന സര്‍ക്കാരിന്റെ ഏക അത്താണി സംസ്ഥാന ലോട്ടറി നികുതി നിയമം ആണ്. ഇത് പ്രകാരം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ചോദിക്കുന്ന ശുദ്ധാത്മാക്കളുമുണ്ട്. ഇക്കാര്യത്തിലും കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം നികുതി പിരിക്കാനുളളത് മാത്രമാണെന്നും നിയന്ത്രണാധികാരമുളളതല്ലെന്നും നികുതി പിരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലോട്ടറിയുടെ നിയമസാധുതയെക്കുറിച്ച് 'ആഴത്തിലുളള അന്വേഷണം' (ൃീ്ശിഴ ുൃീയല) നടത്താന്‍ അധികാരമില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
അരുണാചല്‍ കേസില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ടാക്സ് ഓണ്‍ പേപ്പര്‍ ലോട്ടറി നിയമത്തെക്കുറിച്ച് നടത്തിയ നിരീക്ഷണമാണിത്. 2010 ആഗസ്റിലെ കേരള ഹൈക്കോടതി വിധിയും കേരളത്തിന്റെ ലോട്ടറി നികുതി നിയമത്തിന്റെ സാധുതയെ പരിശോധിക്കുന്നുണ്ട്. നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനുളള അധികാരം കേന്ദ്ര നിയമത്തിനാണെന്നും സംസ്ഥാന പേപ്പര്‍ ലോട്ടറി നികുതി നിയമം നികുതി പിരിക്കുന്നതിനും അനുബന്ധകാര്യങ്ങള്‍ക്കും മാത്രമുളളതാണെന്നും കോടതി പറഞ്ഞു.
സംസ്ഥാന നിയമത്തിലെ പിഴ ചുമത്താനുളള വകുപ്പുകള്‍ നികുതി പിരിവുമായി ബന്ധപ്പെട്ടത് മാത്രമാണെന്നും ഇതുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണ അധികാരത്തിലേയ്ക്ക് കടന്നു കയറുതെന്നും ജസ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ വിധിന്യായത്തില്‍ പറഞ്ഞു.
0 comments:
Post a Comment