വി ഡി സതീശന്‍....
.............സംസ്ഥാന ഗവണ്മെന്റിന് അധികാരമുണ്ട്............. യുഡിഎഫിന്റെ കാലത്ത് കൈകഴുകി മാറി നില്‍ക്കുകയല്ല ചെയ്തത്. കേന്ദ്ര നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ, അന്ന് പേപ്പര്‍ ലോട്ടറിയായിരുന്നില്ല പ്രശ്നം. ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. സംസ്ഥാനത്തെ എല്ലാ ലോട്ടറികളും ആദ്യം നിരോധിച്ചു. ഇല്ലെങ്കില്‍ ഭരണഘടനാ പ്രശ്നം ഉണ്ടാകുമായിരുന്നു. എന്നിട്ട് കേരളനിയമം, ഗെയിമിംഗ് ആക്ട് ചൂതാട്ടം പന്നിമലത്തും മുച്ചീട്ടുകളിയും സൂചിയേറും പോലുളള ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ കൊണ്ടുപോയി പെടുത്തി ഓണ്‍ലൈന്‍ ലോട്ടറിയെ കേരള ഗവ. നിരോധിച്ചു...... മുന്നൂറിലധികം റെയിഡുകള്‍ നടത്തി. 544 കേസുകള്‍ എടുത്തു. സാന്റിയാഗോ മാര്‍ട്ടിന്റെ ആസ്ഥാനം പാലക്കാട്ടെ കുന്നത്തൂര്‍മേട്ട്, ഇടുക്കിയിലെ കുമിളി, തിരുവനന്തപുരത്തെ കളിയിക്കാവിള, റെയിഡ് ചെയ്ത് 300 കോടി രൂപയുടെ ടിക്കറ്റുകള്‍ പിടിച്ചു. അവസാനം ഒരു കണ്ടെംപ്റ്റ് കേസ് വന്നു സുപ്രിംകോടതിയില്‍. നടപടികള്‍ സ്വീകരിക്കില്ല എന്ന് ഉറപ്പുകൊടുക്കേണ്ടി വന്നു. ... ലോട്ടറി മാഫിയയെ വരിഞ്ഞുമുറുക്കാനുളള തീരുമാനങ്ങള്‍ യുഡിഎഫ് എടുത്തു. ...
തോമസ് ഐസക്
ശ്രീ. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോട്ടറി മാഫിയയ്ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചു എന്നത് ശരിയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലമായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു: കേസുകള്‍ പിന്‍വലിച്ചു.
ചട്ടം 24 വേണ്ടെന്നുവെച്ചു. ലോട്ടറി ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു. കേസ് വാദിച്ച വക്കീലിനെയും മാറ്റി. കഥയിങ്ങനെ: നടപടികള്‍ക്കെതിരെ അന്യസംസ്ഥാന ലോട്ടറിക്കാര്‍ സുപ്രിംകോടതി വരെ പോയി. നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പിന്നെയും ഏതാനും കേസുകള്‍ കൂടി രജിസ്റര്‍ ചെയ്തു. കോടതിയലക്ഷ്യമായി.
എന്തായിരുന്നു കോടതിയില്‍ നല്‍കിയ ഉറപ്പ്? സ്റേയ്ക്ക് ശേഷം എടുത്ത കേസുകള്‍ മാപ്പാക്കണമെന്നോ ഭാവിയില്‍ ഇനി കേസുകള്‍ എടുക്കില്ല എന്നോ ആയിരുന്നില്ല. എടുത്ത കേസുകളിലൊന്നും തുടര്‍നടപടി സ്വീകരിക്കില്ലെന്നും കൂടി ഉറപ്പ് നല്‍കി. ഇത് കോടതി ആവശ്യപ്പെട്ടിരുന്നില്ല. ഞാന്‍ ഈ ഫയല്‍ സശ്രദ്ധം പഠിച്ചിട്ടും ആര്, എങ്ങനെ ഈ തീരുമാനമെടുത്തു എന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല.
ഏഴു കേസെടുത്ത് 544 കേസുകള്‍ ഇല്ലാതാക്കിയ കഥയാണ് ഇത്. ഇതിന്റെ ഗുണഭോക്താക്കള്‍ അന്യസംസ്ഥാന ലോട്ടറിക്കാരാണെന്നതില്‍ സംശയം വേണ്ടല്ലോ. ഇതിലൊരാള്‍ തെക്കന്‍കേരളത്തിന്റെ സ്മാര്‍ട്ട്വിന്‍ ഫ്രാഞ്ചൈസി ഉണ്ടായിരുന്ന മന്ത്രിപുത്രനായിരുന്നു.
26-1-2005ല്‍ കേരളാഭാഗ്യക്കുറിയടക്കം എല്ലാ ലോട്ടറിയും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. സുപ്രീംകോടതിയില്‍ നല്‍കിയ വിചിത്രമായ ഉറപ്പിനെക്കുറിച്ചുളള ചര്‍ച്ചയും വിമര്‍ശനവും ഇതോടെ അപ്രത്യക്ഷമായി. പകരം, കേരള ഭാഗ്യക്കുറി നിര്‍ത്തലാക്കിയതും നിരാലംബരായി തീര്‍ന്ന ഒരുലക്ഷത്തോളം ലോട്ടറി വില്‍പനക്കാരുമായി നാട്ടിലെമ്പാടും ചര്‍ച്ചാവിഷയം.
സാമൂഹ്യവിപത്തായി മാറിയ ഓണ്‍ലൈന്‍ ലോട്ടറി ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കേരള ഭാഗ്യക്കുറി കൂടി നിരോധിച്ചതെന്നാണ് യുഡിഎഫ് വാദിക്കുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം, അതിനകം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചുകൊണ്ട് 13-1-2005ല്‍ ഉത്തരവിറങ്ങിയിരുന്നു. ഈ ഉത്തരവിന് ഇതുവരെ ഒരുകോടതിയും സ്റേ നല്‍കിയിട്ടുമില്ല. പുതിയ ലോട്ടറിനികുതി നിയമനിര്‍മ്മാണം നടത്തി കേരള ഭാഗ്യക്കുറി പുനരാരംഭിച്ചു. അതോടൊപ്പം അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളും രംഗപ്രവേശം ചെയ്തു.
ഇത് തടയുന്നതിന് യുഡിഎഫിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം, സ്വന്തം ലോട്ടറി വേണ്ടെന്ന് വെയ്ക്കാതെ മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി നിരോധിക്കാനാവില്ല. കോടതിയില്‍ കൊടുത്ത ഉറപ്പുമൂലം മറ്റു നിയന്ത്രണ നടപടികളും അസാധ്യമായി. ഇങ്ങനെയാണ് യുഡിഎഫ് അന്യസംസ്ഥാന ലോട്ടറികളെ 'വരിഞ്ഞു മുറുക്കിയത്'.
0 comments:
Post a Comment