ഏഴ് (മൂന്ന്) - സത്യവും മിഥ്യയും
കേന്ദ്രലോട്ടറി നിയമം ഏഴ് (മൂന്ന്) പ്രകാരം സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമോ? ലോട്ടറി നിയന്ത്രണ നിയമത്തിന്റെ ഏഴാം വകുപ്പിന് മൂന്ന് ഉപവകുപ്പുകളുണ്ട്. അവയില്‍ ഏഴ് (മൂന്ന്) ലോട്ടറി നിയന്ത്രണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ച് ലോട്ടറി വില്‍പന നടത്തുന്ന ഏതൊരാള്‍ക്കും എതിരെ സ്വീകരിക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
എട്ടാം വകുപ്പില്‍ ഈ കുറ്റങ്ങള്‍ പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതും ജാമ്യമില്ലാത്തതുമാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത് പ്രകാരം എന്തുകൊണ്ട് സംസ്ഥാനം നടപടിയെടുക്കുന്നില്ല എന്നതാണ് ചോദ്യം. ഉത്തരം ലളിതമാണ്. ഇതിനുളള അധികാരമാണ് സുപ്രിംകോടതി പരിമിതപ്പെടുത്തിയിട്ടുളളത്. ഏഴ് (മൂന്ന്) വകുപ്പ് പ്രകാരം നടപടിയെടുത്തതിനെതിരെ ലോട്ടറി ഏജന്റുമാരുടെ അസോസിയേഷനും മേഘാലയ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കേസ് സുപ്രിംകോടതിയിലെത്തിയപ്പോഴാണ് എടുത്ത നടപടി പിന്‍വലിക്കുന്നുവെന്നും ഇനിയൊരു നടപടിയുമെടുക്കില്ല എന്നും കോടതിയില്‍ ഉറപ്പു നല്‍കിയത്.
ഈ ഉറപ്പ് യുഡിഎഫ് നല്‍കിയത് 2005 ജനുവരിയിലാണ്. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നരക്കൊല്ലം വീണ്ടും അധികാരത്തിലിരുന്നു. ഈ ഉറപ്പ് നല്‍കിയ തടസം നീക്കിക്കിട്ടാന്‍ ഒരപേക്ഷ പോലും ഇക്കാലത്ത് അവര്‍ നല്‍കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ തടസം നടപടിയെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുന്നതിനുളള പരിമിത അധികാരം ലഭിച്ചത്. ഇതിന്‍പ്രകാരം നൂറിലധികം റെയിഡുകള്‍ നടത്തുകയും 41 കേസുകള്‍ രജിസ്റര്‍ ചെയ്യുകയും ചെയ്തു.
കേസുകളുമായി മുന്നോട്ടു പോകുന്നതിന് അനുമതി തേടി സുപ്രിംകോടതിയിലെത്തിയപ്പോഴാണ് 2010 മാര്‍ച്ച് 11ലെ സുപ്രിംകോടതി ഇപ്രകാരം വിധിച്ചത്. "ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിച്ചുകൊണ്ട് നടക്കുന്ന ലോട്ടറി നറുക്കുകള്‍ക്ക് മേല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതുസംബനധിച്ച് ഉയര്‍ന്നു വന്നിട്ടുളള പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്''.
0 comments:
Post a Comment