വി ഡി സതീശന്‍....
.....യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് പുതിയ ലോട്ടറി നികുതി നിയമം. ഇവിടെ ബഹു. മന്ത്രി തന്നെ, അന്നത്തെ ഈ നികുതി നിയമത്തിന്റെ കാര്യത്തില്‍ ഡിസെന്റ് നോട്ട് കൊടുത്തുകൊണ്ട് പറഞ്ഞു,.പ്രമോട്ടറെ നിയന്ത്രിക്കാനുളള അവകാശം വേണം.
തോമസ് ഐസക്
ശരിയാണ്. ഇപ്പോഴത്തെ ലോട്ടറി നിയമ നിര്‍മ്മാണ ചര്‍ച്ചാവേളയില്‍ പ്രമോട്ടറെ നിയന്ത്രിക്കാനുളള അവകാശം വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ലോട്ടറി ഡയറക്ടറേറ്റിന്റെ എന്‍ഫോഴ്സ്മെന്റ് അധികാരം നിലനിര്‍ത്തണമെന്നും വാദിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.
അന്നത്തെ ധനമന്ത്രി നിയമസഭയില്‍ എനിക്ക് നല്‍കിയ ഉത്തരം ഇതാണ്: "ലോട്ടറി ഡയറക്ടര്‍ക്ക് നികുതിയുമായി യാതൊരു ബന്ധവുമില്ല. അത് ബഹുമാനപ്പെട്ട മെമ്പര്‍ക്ക് ഇത്രയും കാലമായിട്ടും പ്ളാനിംഗ് ബോര്‍ഡില്‍ ഇരുന്നിട്ടും അറിയാന്‍ വയ്യേ?''.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുളള കോടതിവിധികളും പ്രമോട്ടറെ നിയന്ത്രിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ അവകാശത്തിന് അംഗീകാരിക്കുന്നില്ല. കേന്ദ്രനിയമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വ്യാഖ്യാനവും ഇതുതന്നെയാണ്. പിന്നെയെന്തിനാണ് ചട്ടത്തില്‍ മാറ്റങ്ങളും നിയമത്തില്‍ ഓര്‍ഡിനന്‍സ് മുഖേനെ ഭേദഗതികളും കൊണ്ടുവരുന്നത് എന്ന് ചോദിക്കുകയുണ്ടായി.
അന്യസംസ്ഥാനലോട്ടറികളുടെ നിയമലംഘനങ്ങളെ തടയുന്നതിന് എന്തൊക്കെ പഴുതുകളുണ്ടോ അവയൊക്കെ ഉപയോഗപ്പെടുത്തുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അങ്ങനെയാണ് നികുതിയൊടുക്കുമ്പോള്‍ നാലാം വകുപ്പ് ലംഘനം നടത്തുന്നില്ല എന്ന് സത്യവാങ്മൂലവും വിശദമായ സ്റേറ്റ്മെന്റും നല്‍കണമെന്ന് നിര്‍ബന്ധമാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തന്നെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ചട്ടത്തില്‍ നിഷ്കര്‍ഷിച്ചിട്ടുളളത്. ഇവയുടെ നിയമസാധുത കോടതി നിശ്ചയിക്കട്ടെ.
0 comments:
Post a Comment