2004ല്‍ സംസ്ഥാന ലോട്ടറി ചട്ടത്തിന്റെ 24-ാം വകുപ്പ് അടിസ്ഥാനമാക്കി 544 കേസുകള്‍ എടുത്തു. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. കെ ശങ്കരനാരായണന് പകരം വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി. അതോടെ ഈ കേസുകളെല്ലാം അട്ടിമറിക്കപ്പെട്ടു. സുപ്രിംകോടതി സ്റേ ചെയ്തിട്ടും വീണ്ടും ഏഴ് കേസുകള്‍ രജിസ്റര്‍ ചെയ്ത് കോടതിയലക്ഷ്യം ഉറപ്പാക്കി. കോടതിവിധിയുടെ അവ്യക്തത നീക്കണമെന്ന് അപേക്ഷ നല്‍കി ഉത്തരവ് വാങ്ങിയതിന് ശേഷമാണ് വീണ്ടും കേസെടുത്തതെന്ന് ഓര്‍ക്കണം. കോടതിയലക്ഷ്യത്തിന്റെ പേരില്‍ ഔപചാരികമായി നിയമവകുപ്പോ ലോട്ടറി വകുപ്പോ എജിയുമായോ ആലോചിക്കുക പോലും ചെയ്യാതെ കോടതിയലക്ഷ്യത്തിന് കാരണമായ ഏഴ് കേസുകള്‍ മാത്രമല്ല, അതിനു മുമ്പെടുത്ത 544 കേസുകളും പിന്‍വലിച്ചു. ഇനിയൊരു കേസും എടുക്കില്ല എന്നുറപ്പും നല്‍കി. കോടതി പോലും ആവശ്യപ്പെട്ടത് തുടര്‍ന്ന് കേസുകള്‍ എടുക്കാന്‍ പാടില്ലെന്നായിരുന്നുവല്ലോ. ആരെ രക്ഷിക്കാനായിരുന്നു ഈ കേസുകളെല്ലാം അട്ടിമറിച്ചത്?
0 comments:
Post a Comment