2003ല്‍ ചിദംബരം ലോട്ടറി മാഫിയയ്ക്കുവേണ്ടി കേസ് വാദിച്ചില്ലേ. അദ്ദേഹം ധനമന്ത്രിയായതിന് ശേഷം ലോട്ടറി മാഫിയയുടെ മുഖ്യഅഭിഭാഷക നളിനി ചിദംബരമല്ലേ? കോടതികളില്‍ ലോട്ടറി മാഫിയയ്ക്കു വേണ്ടി നടത്തിയ വാദമുഖങ്ങളല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ഇപ്പോള്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളാക്കി മാറ്റിയത്? ലോട്ടറി മാഫിയയുടെ കേസുകളില്‍ കേന്ദ്രമന്ത്രി ചിദംബരത്തിനും കുടുംബത്തിനും ഉളള താല്‍പര്യം മുന്‍നിര്‍ത്തി ലോട്ടറി സംബന്ധിച്ച് ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ യുഡിഎഫ് തയ്യാറാകുമോ? ലോട്ടറി വെല്‍ഫയര്‍ ബോര്‍ഡ് അധ്യക്ഷന്റെ നേതൃത്വത്തില്‍ വിവിധ ലോട്ടറി യൂണിയനുകളുടെ നേതാക്കള്‍ 22, 23 തീയതികളിലായി പ്രധാനമന്ത്രി അടക്കമുളള കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരെ നേരിട്ട് കണ്ട് കേരളത്തിലെ പ്രതിസന്ധികള്‍ വിശദീകരിച്ചു. ചിദംബരം ഒഴിച്ച് ബാക്കിയെല്ലാവരും അനുഭാവത്തോടെയാണ് നമ്മുടെ പരാതികള്‍ കേട്ടത്. എല്ലാ സംസ്ഥാനങ്ങളും യോജിച്ച നിലപാട് സ്വീകരിച്ചാല്‍ നിയമഭേദഗതി ആകാം എന്നായിരുന്നു ചിദംബരത്തിന്റെ അഭിപ്രായം. കേന്ദ്രനിയമം അതേപടി നടപ്പാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. അതിനെന്തിന് അഭിപ്രായ സമന്വയം
0 comments:
Post a Comment