നാലാം വകുപ്പ് ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നിരോധിക്കാമോ? മറ്റുശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടോ? നാലാം വകുപ്പ് ലംഘിച്ചതിന്റെ പേരില്‍ ലോട്ടറി നടത്തിപ്പുകാരുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യുന്നതിന് സംസ്ഥാനം നല്‍കിയ നോട്ടീസ് ഇപ്പോള്‍ സുപ്രിംകോടതിയിലാണ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ വിധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിലെ പരാമര്‍ശം ഇതാണ്. നാലാം വകുപ്പിന്റെ ലംഘനമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനാണ് അതില്‍ നടപടിയെടുക്കാനുളള അധികാരം.
കേന്ദ്രനിയമത്തിന്റെ നാല് എ മുതല്‍ കെ വരെയുളള വകുപ്പുകള്‍ ലംഘിക്കുന്നുവെങ്കില്‍ അതിനെതിരെ നടപടിയെടുക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കേരള നിയമത്തിലെ അധികാരികള്‍ക്ക് ഇതിന് അവകാശമില്ലെന്നും ജസ്റിസ് കെ. എസ്. രാധാകൃഷ്ണനും എം. എന്‍. കൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധിച്ചു. ഇപ്പോള്‍ ഏറ്റവും അവസാനം കേരള ഹൈക്കോടതി 2010 ഓഗസ്റ് 30ന്റെ വിധിയില്‍ ഇതാണ് പറയുന്നത്. "കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള കാര്യമാണ്.
നിയമലംഘനം കൈകാര്യം ചെയ്യുന്നതിനും ലോട്ടറികള്‍ നിരോധിക്കുന്നതിനുമുളള അധികാരം സമ്പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ലോട്ടറികളില്‍ നിന്ന് നികുതി പിരിക്കുന്നതിനുളള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരപരിധിയിലേയ്ക്ക് കടന്നു കയറാന്‍ അവകാശമില്ല''. സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാം. പക്ഷേ, സ്വന്തം ലോട്ടറി കൂടി വേണ്ടെന്ന് വെയ്ക്കണം. ഇതാണ് അഞ്ചാം വകുപ്പ് സംബന്ധിച്ച് സുപ്രിംകോടതി ബി ആര്‍ എന്റര്‍പ്രൈസസ് കേസില്‍ വ്യക്തമാക്കിയത്
0 comments:
Post a Comment