വി ഡി സതീശന്‍....
എന്റെ പ്രധാന ചോദ്യം നറുക്കെടുപ്പ് ജഡ്ജിംഗ് കമ്മിറ്റിയുടെ മുമ്പാകെ പകല്‍വെളിച്ചത്തില്‍ എവിടെയാണ് നടക്കുന്നതെന്ന് അറിയണം. പക്ഷേ, ഈ ലോട്ടറികള്‍ എവിടെയാണ് നടക്കുന്നതെന്ന് സംസ്ഥാനത്തെ ധനകാര്യമന്ത്രിയ്ക്ക് പോലും അറിയില്ല. വില്‍പന നികുതി വകുപ്പിലെയോ ലോട്ടറി വകുപ്പിലെയോ പോലീസിലെ ഉദ്യോഗസ്ഥനോ അറിയില്ല. അറിയാത്ത ലോട്ടറിയുടെ നറുക്കെടുപ്പ് ലൈവ് ടെലികാസ്റ് കൈരളി ടിവിയിലും സാന്റിയാഗോ മാര്‍ട്ടിന്റെ എസ്എസ് മ്യൂസിക് ടിവിയിലും വരുന്നു. ശരിയായ ദേശാഭിമാനി പത്രത്തിന്റെയും കൈരളി ചാനലിന്റെയും സാമ്പത്തിക സ്രോതസായി സാന്റിയാഗോ മാര്‍ട്ടിന്‍ മാറിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാമോ?
തോമസ് ഐസക്
കൈരളി പരസ്യത്തിന്റെ പേരിലുളള വിമര്‍ശനം ഒരു ഇരട്ടത്താപ്പാണ്. കൈരളിയ്ക്ക് ലഭിച്ചതിനെക്കാള്‍ പലമടങ്ങ് പരസ്യയിനത്തില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുളള ചില മാധ്യമങ്ങളാണ് ഈ ദുഷ്പ്രചാരണത്തിന് മുന്നില്‍. ലോട്ടറിയുടെ പ്രചരണ-പരസ്യമാകാം. ഫലപ്രഖ്യാപനം നല്‍കാം. ഇതിലൊന്നും അധാര്‍മ്മികതയില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ആധാരമായ നറുക്കെടുപ്പ് കാണിച്ചാല്‍ അത് അധാര്‍മ്മികമായി.പിന്നെ നറുക്കെടുപ്പ് സംബന്ധിച്ച്. ഗാങ്ടോക്കില്‍ വെച്ചാണ് നറുക്കെടുപ്പ് എന്നാണ് സിക്കിം സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, പലകാരണങ്ങള്‍ കൊണ്ട് ഇത് മുഖവിലയ്ക്കെടുക്കാന്‍ കേരളം തയ്യാറല്ല. എന്നാല്‍ ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരുനടപടിയും സ്വീകരിക്കുന്നതിനുളള അധികാരം സംസ്ഥാനത്തിനില്ല. ഞങ്ങളുടെ സംശയം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിലും ഈ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചു എന്നതാണ് യഥാര്‍ത്ഥ ചോദ്യം
0 comments:
Post a Comment