മണികുമാര്‍ സുബ്ബ എന്ന ലോട്ടറി മാഫിയ രാജാവിനെ രണ്ടുവട്ടം എംഎല്‍എയും മൂന്നുവട്ടം എംപിയും ആസാം പിസിസിയുടെ ട്രഷററും ആയി കോണ്‍ഗ്രസ് നിയമിച്ചത് എന്തിന്?
അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്ന കാലത്ത് നടന്ന വെട്ടിപ്പുകളെക്കുറിച്ച് വിശദമായ എത്രയോ റിപ്പോര്‍ട്ടുകള്‍ സി ആന്റ് എജി സമര്‍പ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരുനടപടി എടുക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ സന്നദ്ധമായോ?
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും സുബ്ബ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ. ആള്‍മാറാട്ടം മുതല്‍ ബലാത്സംഗവും കൊലപാതകവും വരെ സുബ്ബയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതിയില്‍ കേസും ഉണ്ടായി.
ബിജെപയുടെ ഭരണകാലത്ത് തുടങ്ങിയ സിബിഐ അന്വേഷണവും ഉണ്ടായിരുന്നു. എന്നിട്ടും ഇദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതിന് സാക്ഷാല്‍ പ്രണബ് മുഖര്‍ജിയും രംഗത്തുവന്നു.
സുബ്ബയായിരുന്നു കോണ്‍ഗ്രസിന്റെ പ്രമുഖ ധനസ്രോതസുകളിലൊന്ന്. എത്രായിരം കോടി രൂപ ഈ ലോട്ടറി മാഫിയ നേതാവിന്റെ കൈയില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?
0 comments:
Post a Comment