വി ഡി സതീശന്‍....
കേന്ദ്രം എന്തു ചെയ്തുവെന്നാണ് ചോദ്യം. 2004 ലും 2005ലും കത്തുകള്‍ കൊടുത്തപ്പോള്‍ സംസ്ഥാനങ്ങളുടെ യോഗം പ്രത്യേകമായി ചേര്‍ന്നു. അതിന്ശേഷം റൂള്‍ ഫോം ചെയ്യുന്നതിന് വേണ്ടിയുളള സ്റഡി ഗ്രൂപ്പുകള്‍ ഫോം ചെയ്തു. ഈ റൂള്‍സാണ് ഇതിനെ നിരോധിക്കാനുളള ചട്ടം രൂപീകരിക്കുന്നതിന് വേണ്ടിയിട്ടുളള നടപടിക്രമങ്ങള്‍ എടുത്തത്. സംസ്ഥാനത്തെ ടാക്സസ് സെക്രട്ടറി ഉള്‍പ്പെടെയുളള ആളുകള്‍ അതില്‍ അംഗങ്ങളാണ്. ഒരുപാട് അഭിപ്രായങ്ങള്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണിച്ചു. അവസാനം റൂള്‍സ് ഫ്രെയിം ചെയ്തു. അതിലാണ് നടപടിയെടുക്കാനുളള പ്രൊസീജിയര്‍ ഫോര്‍മാറ്റ് ഉണ്ടാക്കിയത്. ആ പ്രോസീജിയര്‍ ഫോര്‍മാലിറ്റി ഇനിഷ്യേറ്റ് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആ സംസ്ഥാന സര്‍ക്കാര്‍ നിയമലംഘനമുണ്ടെങ്കില്‍ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. അത് ഓര്‍ഗനൈസിംഗ് സ്റേറ്റിന് കൊടുക്കണം. നിയമലംഘനത്തെക്കുറിച്ച് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ വെറുതേ കൊടുത്താല്‍ പോര. ഡീറ്റെയില്‍സ് ഓഫ് വയലേഷന്‍ ആന്റ് ഇറെഗുലാരിറ്റീസ് എന്നാ പറയുന്നത്. വിശദാംശങ്ങള്‍ കൊടുക്കണം. ഇവര് രണ്ടു പാരഗ്രാഫുളള കത്താണ് കേന്ദ്രസര്‍ക്കാരിന് സ്ഥിരമായി അയച്ചുകൊണ്ടിരുന്നത്. സുപ്രിംകോടതി 2009 നവംബര്‍ 4ല്‍ തന്ന ഇടക്കാല ഉത്തരവുകള്‍ അനുസരിച്ച് റെയിഡുകള്‍ നടത്തി കേസെടുത്ത് ആരോപണങ്ങളെ സബ്സ്റാന്‍ഷ്യെറ്റ് ചെയ്യാന്‍ വേണ്ടിയുളള തെളിവുകള്‍ കൂടി അവിടേയ്ക്ക് കൊടുക്കണം എന്ന് റൂള്‍ 3യില്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. മാത്രമല്ല, നിയമത്തിന്റെ സെക്ഷന്‍ 6, റൂള്‍ 5ഉം ഇന്‍വോക് ചെയ്യുന്നതിന് ലോട്ടറി പ്രൊഹിബിറ്റ് ചെയ്യണമെന്നുളള റെക്കമെന്റേഷന്‍ കൂടി കൊടുക്കണം. അങ്ങനെ വിശദമായ ഒരു കത്ത് ഈ റൂള്‍ ഫ്രെയിം ചെയ്തതിന് ശേഷം ഈ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അയച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തോമസ് ഐസക്
1998ല്‍ നിയമം പാസാക്കിയിട്ട് 2010വരെ ചട്ടം നിര്‍മ്മിക്കാതിരുന്നതിന് എന്താണ് ന്യായം? ചട്ടമുണ്ടെങ്കിലേ നടപടി സ്വീകരിക്കാന്‍ പറ്റൂ എന്ന വാദം യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിനെതിരെയുളള കുറ്റാരോപണമാണ്.
പന്ത്രണ്ടു വര്‍ഷം ചട്ടം രൂപീകരിക്കാതെ ലോട്ടറി മാഫിയയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു കേന്ദ്രം. ചട്ടമില്ലെങ്കിലും നടപടി സ്വീകരിക്കാമെന്നതിന് തെളിവാണല്ലോ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് പറയുന്ന നടപടികള്‍. യഥാര്‍ത്ഥത്തില്‍ നിയമപരമായ അവ്യക്തതയോ നിയതമായ നടപടിക്രമങ്ങളുടെ ആവശ്യകതയോ ഇല്ലെങ്കില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണ്.
പല സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചത് അപ്രകാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിശദാംശങ്ങളോടു കൂടിയ ആക്ഷേപമല്ല നല്‍കിയത് എന്ന വിമര്‍ശനം യുഡിഎഫ് സര്‍ക്കാരിനും ബാധകമാണോ?
2004ല്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടിനെ വെല്‍ ഡോക്യുമെന്റഡ് റിപ്പോര്‍ട്ട് എന്നല്ലേ ഉമ്മന്‍ചാണ്ടി തന്നെ വിശേഷിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിശദമായ വിജിലന്‍സ് റിപ്പോര്‍ട്ട് തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതൊന്നും പോരെങ്കില്‍ ലോട്ടറി മാഫിയയുടെ നിയമലംഘനങ്ങളെക്കുറിച്ച് അരഡസനോളം സി ആന്റ് ഏജി റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ട്. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കൂടി നല്‍കിയ സംയുക്ത നിവേദനങ്ങളുണ്ട്.
ഇവയുടെ അടിസ്ഥാനത്തില്‍ കേന്ദ്രനിയമം ആറാം വകുപ്പ് പ്രകാരം സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് എന്താണ് തടസം? പുതിയ ചട്ടം രൂപീകരിച്ചതിന് ശേഷം ഇതിന് മുമ്പ് നല്‍കിയിട്ടുളള തെളിവുകള്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാരിന് കത്തുകള്‍ അയച്ചിട്ടുണ്ട്. 2004 മുതല്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ചിട്ടുളള തെളിവുകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് വീണ്ടും വിശദമായ രേഖ ഏറ്റവും അവസാനം 18-9-2010ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രം എന്തുനടപടി സ്വീകരിക്കുന്നുവെന്ന് നോക്കാം. ഏതായാലും കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ട ആക്ഷേപത്തിന് പ്രത്യേക ഫോര്‍മാറ്റ് വേണമെന്നൊന്നും ചട്ടത്തില്‍ പറയുന്നില്ല. എത്ര ബാലിശമായിട്ടാണ് രാജ്യത്തെ ആകെ ബാധിക്കുന്ന വിപത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നതെന്ന് നോക്കൂ.
0 comments:
Post a Comment