വി ഡി സതീശന്‍....
ക്ഷേമനിധി ബോര്‍ഡുണ്ടണ്ടാക്കിയപ്പോള്‍ ഈ സാന്റിയാഗോ മാര്‍ട്ടിനിന്റെ എറ്റവും അടുത്ത ആളായ ജയകുമാറിനെ വെച്ചു. ഒരു ക്ഷേമനിധി ബോര്‍ഡിനും കൊടുക്കാത്ത അധികാരം കൊടുത്തു. സംസ്ഥാന ഭാഗ്യക്കുറി ഒരു സ്കീം ഉണ്ടണ്ടാക്കുമ്പോള്‍ ക്ഷേമനിധി ബോര്‍ഡുമായി ആലോചിക്കണം. ഒരുപാട് വകുപ്പുകളില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ ഉണ്ട്. തൊഴിലാളികളുടെ വെല്‍ഫെയല്‍ ആക്ടിവിറ്റിക്ക് വേണ്ടി മാത്രമാണ് ക്ഷേമനിധി ബോര്‍ഡുണ്ടണ്ടാക്കുന്നത്. ഇവിടെ ഒരു പ്രത്യേക ഉത്തരവ്, സംസ്ഥാന ഭാഗ്യക്കുറി സ്കീം ഉണ്ടാക്കുമ്പോള്‍ അത് ക്ഷേമനിധി ബോര്‍ഡുമായി ആലോചിക്കണം. ക്ഷേമനിധിയിലിരിക്കുന്നതാരാ, മാര്‍ട്ടിന്റെ ബിസിനസ് നടത്തുന്ന ആളാണ്. കേരളാ ലോട്ടറി പോലുമെടുക്കാതെ മാര്‍ട്ടിന്റെ ലോട്ടറി മാത്രം വിറ്റുകൊണ്ടിരിക്കുന്ന ആള്‍. അപ്പോ സ്കീം കേരള ഭാഗ്യക്കുറി ഉണ്ടാക്കുമ്പോള്‍ തന്നെ അവിടെ അറിയിക്കണമല്ലോ? എന്നാലല്ലേ കോമ്പീറ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ.?
തോമസ് ഐസക്
കേരള ഭാഗ്യക്കുറിയില്‍ ക്ഷേമനിധി രൂപീകരിച്ചത് കേവലം ക്ഷേമപ്രവര്‍ത്തനത്തിന് മാത്രമല്ല. കേരള ലോട്ടറി പ്രചരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ്. അതേക്കുറിച്ച് നിയമസഭയില്‍ പറഞ്ഞത് സഭാരേഖയില്‍ നിന്ന് ഉദ്ധരിക്കട്ടെ.
"....ഈ വെല്‍ഫയര്‍ ഫണ്ട് ഒരു ആയുധമാണ്....വില്‍പനക്കാരെ മുഴുവന്‍ നമ്മുടെ കേരള ഭാഗ്യക്കുറിയുടെ വെല്‍ഫയര്‍ ഫണ്ടുമായി ബന്ധപ്പെടുത്തി അന്യസംസ്ഥാന നിയമവിരുദ്ധ ലോട്ടറികള്‍ക്ക് എതിരെ ജനങ്ങളുടെ വിപുലമായ ഒരു മുന്നണിയുണ്ടാക്കാനുളള പരിശ്രമമാണ്. അതുകൊണ്ട് ഈ വര്‍ഷം അഞ്ചു കോടിയും അടുത്ത വര്‍ഷം പത്തുകോടിയും രൂപ സംസ്ഥാന സര്‍ക്കാര്‍ അംശാദായമായി നല്‍കുകയാണ്.... മുഴുവന്‍ ലോട്ടറി വില്‍പന യൂണിയനുകളുമായി രണ്ടുമൂന്ന് തവണ നമ്മള്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. ... ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ വെല്‍ഫയര്‍ കമ്മിറ്റിയുണ്ടാക്കി. ആ കമ്മിറ്റിയുമായിട്ടും ഇത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ... കേരള ലോട്ടറി 10,000 രൂപയുടെ ടിക്കറ്റ് ഒരുമാസം വിറ്റാലേ ഇവിടെ അംഗമാകാന്‍ പറ്റൂ. ആനുകൂല്യങ്ങള്‍ നല്‍കുകയും നമ്മളോട് കമ്മിറ്റ്മെന്റുളള വില്‍പനക്കാരുടെ ഒരു സംഘത്തെയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇതിനെയൊന്ന് വെല്ലുവിളിക്കാം. ഇന്ന് അന്യസംസ്ഥാനലോട്ടറി വില്‍ക്കുന്നവരാണ് നമ്മുടെ ടിക്കറ്റും വില്‍ക്കുന്നത്.. ഇനി നമുക്ക് നിയമപരമായി നിയമവിരുദ്ധ ലോട്ടറികളെ നേരിടാന്‍ പറ്റുന്നില്ലെങ്കിലും ഇത്തരത്തില്‍ കേരളത്തിലെ വില്‍പ്പനക്കാരെ മുഴുവന്‍ വിശ്വാസത്തില്‍ എടുത്തുകൊണ്ട് അവര്‍ക്ക് ബദലായിട്ടുളള റൂട്ടുകള്‍ കാണിച്ചുകൊടുത്ത് വില്‍പനയ്ക്കുവേണ്ടി എത്തിക്കാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നേരിടും. അതിന് വേണ്ടിയാണ് ഏജന്റുമാരില്‍ ഒതുക്കി നിര്‍ത്താതെ മുഴുവന്‍ വില്‍പനക്കാരെയും ഇള്‍ക്കൊളളുന്ന രീതിയില്‍ ഇങ്ങനെ ഒരു വെല്‍ഫയര്‍ ഫണ്ടിന് രൂപം നല്‍കിയത്''.
ജയകുമാര്‍ അന്യസംസ്ഥാന ലോട്ടറിയുടെ കൂടി ഏജന്റാണ്. അതോടൊപ്പം തന്നെ കേരള ഭാഗ്യക്കുറി ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഏജന്റുമാരില്‍ ഒരാളും. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍ക്കാത്ത ഏജന്റുമാരുടെയും വില്‍പനക്കാരുടെയും എണ്ണം കൈവിരലിലെണ്ണാവുന്നതേയുളളൂ. അവരെയാകെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ബോര്‍ഡില്‍ ആളുണ്ടാവില്ല. ഒരുകാര്യം കൂടി സാന്ദര്‍ഭികമായി പറയട്ടെ, യുഡിഎഫിന്റെ കാലത്ത് ക്ഷേമനിധിയില്‍ ഏജന്റുമാരുടെ പ്രതിനിധികളേ ഉണ്ടായിരുന്നുളളൂ. വില്‍പനക്കാര്‍ക്ക് പൂര്‍ണ അവഗണനയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഡയറക്ടര്‍ബോര്‍ഡില്‍ മഹാഭൂരിപക്ഷം വില്‍പനക്കാരുടെ പ്രതിനിധികളാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ എത്രവിദഗ്ധമായി സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇപ്പറഞ്ഞ ആരോപണം. ഏതായാലും യുഡിഎഫിന്റെ അവസാന വര്‍ഷം 230 കോടി രൂപ വിറ്റുവരുമാനമുണ്ടായിരുന്ന സംസ്ഥാന ലോട്ടറി കഴിഞ്ഞ വര്‍ഷം 650 കോടിയിലേറെ രൂപ വരുമാനമുളളതായി വളര്‍ന്നു എന്നത് ആര്‍ക്കാണ് തമസ്കരിക്കാനാവുക..
0 comments:
Post a Comment