കേന്ദ്ര ചട്ടം മൂന്ന് (22) സംസ്ഥാനത്തിന് നിയന്ത്രണാധികാരം നല്‍കുന്നുവോ? സര്‍ക്കാരോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്റുമാരോ അല്ലാതെ മറ്റാരും തങ്ങളുടെ സംസ്ഥാനത്ത് ലോട്ടറി നടത്തുന്നില്ല എന്ന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം എന്നതാണ് ചട്ടം 3(22)ലെ വ്യവസ്ഥ.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തുന്നത് ഔദ്യോഗിക ഏജന്റുമാരാണോ എന്നന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ച കഥ മുന്‍പ് പറഞ്ഞുവല്ലോ. നാലേ നാല് പ്രവൃത്തിദിവസങ്ങള്‍ക്കകം മേഘയാണ് ഇവരുടെ ഔദ്യോഗിക ഏജന്റ് എന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് കിട്ടി.
ചട്ടം 3 (22) പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇനിയെന്താണ് ചെയ്യാന്‍ കഴിയുക? മേഘയും കൂട്ടരും നടത്തുന്ന നിയമലംഘനത്തിനെതിരെ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം.
0 comments:
Post a Comment