വി ഡി സതീശന്‍....
ആ ഡോക്യുമെന്‍സ് ലഭിക്കാന്‍ വേണ്ടി ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് പല ആളുകള്‍ സഹായിച്ചിട്ടുണ്ട്. അതില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥന്മാരുണ്ട്, അതുപോലെ സര്‍ക്കാര്‍ സര്‍വീസിലുള്ള ആളുകളുണ്ട്, പ്രമുഖരായ സിപിഎം നേതാക്കന്‍മാരുണ്ട്. ഒരുപാട് ആളുകളുടെ കയ്യില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ കിട്ടിയിട്ടുണ്ട്. ഒരു രേഖയും ഞാന്‍ കൌണ്ടര്‍ ചെക്ക് ചെയ്യാതെ കണ്‍ഫേം ചെയ്യാതെ പറഞ്ഞിട്ടില്ല. ഞാന്‍ സഭയില്‍ ഹാജരാക്കിയതോ പുറത്തു ഹാജരാക്കിയതോ ആയ ഒരു രേഖയുടെയും ജനുവിന്‍നെസ്സ് ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയോ എതിരേ സംസാരിച്ച ഏതെങ്കിലും ഒരു നേതാവോ അതിനെ വെല്ലുവിളിച്ചിട്ടില്ല. പരിശോധിച്ച് രണ്ടും മൂന്നും പ്രാവശ്യം കൌണ്ടര്‍ ചെയ്തിട്ടുണ്ട്. എപ്പോഴും നമുക്കു കിട്ടുന്ന സോഴ്സുകള്‍ ഒരുപാട് ആളുകള് നമുക്ക് തരും. ഒരുപാട് അഭിഭാഷകര്‍ തന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഒരുപാട് അഭിഭാഷകരുണ്ട്.......
തോമസ് ഐസക്
ഈ വിവാദത്തില്‍ രണ്ടേ രണ്ട് പുതിയ രേഖകളാണ് പ്രതിപക്ഷം ഇതുവരെ ഹാജരാക്കിയത്. ബാക്കിയെല്ലാം വാചകമടിയാണ്. ഒന്നാമത്തേത്, സിക്കിം ലോട്ടറി വകുപ്പിന്റെ കത്താണ്. ഇടുക്കി എംപി പിടി തോമസ് സിക്കിമിലെ എംപി വഴിയാണ് ഇത് സംഘടിപ്പിച്ചത്.
സിക്കിം സര്‍ക്കാരിന്റെ പ്രമോട്ടറായി ഫ്യൂച്ചര്‍ ഗെയിംസ് സൊല്യൂഷന്‍സ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയെന്നാണ് ഈ കത്തില്‍ പറയുന്നത്. ഇവരില്‍ നിന്നല്ല, മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നാണ് കേരളത്തില്‍ നികുതി സ്വീകരിക്കുന്നത് എന്ന് ആരോപിച്ചാണ് വിവാദം ഉണ്ടാക്കിയത്.
എന്നാല്‍ ഫ്യൂച്ചര്‍ ഗെയിമിംഗ് ഇന്ത്യയൊട്ടാകെയുളള ഡിസ്ട്രിബ്യൂട്ടര്‍ ആണെന്നും മേഘ കേരളത്തിലെ അംഗീകൃത ഏജന്‍സിയാണെന്നും സിക്കിം സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. മേഘയാണ് തങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന് ഭൂട്ടാനും അറിയിച്ചു. ഇന്നിപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ചുളളതാണ്. ഇതാകട്ടെ, പ്രതിപക്ഷം ഉന്നയിച്ചിട്ടുളളതേയല്ല.
സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ലഭ്യമായ ചില രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സ്വമേധയാ ഉന്നയിച്ചിട്ടുളളതാണ്. രണ്ടാമത്തെ രേഖയും പി ടി തോമസിന്റെ പൊടിക്കൈ തന്നെയായിരുന്നു. ലോകസഭയില്‍ അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു. "വ്യാജലോട്ടറിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ?''
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരം ലഭിക്കേണ്ടിയിരുന്നത് ലോട്ടറി നടത്തുന്ന ഏതെങ്കിലും അംഗീകൃത പ്രമോട്ടര്‍മാര്‍ക്കെതിരെ ലോട്ടറി നിയമലംഘനത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നാണ്.
ഈ ചോദ്യത്തിന് ഇല്ലാ എന്നായിരിക്കും ഖണ്ഡിതമായ ഉത്തരം. എന്നാല്‍ ഇവിടെ ചോദ്യം വ്യാജലോട്ടറിയെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരല്ലാത്തവര്‍ നടത്തുന്നതാണ് വ്യാജലോട്ടറികള്‍. നിശ്ചയമായും അത്തരം നടപടികള്‍ നടത്തുന്നവരുടെ പേരില്‍ ചൂതാട്ട നിയമമനുസരിച്ച് നടപടി സ്വീകരിക്കണം. വേണമെങ്കില്‍ മൂന്നാമതൊന്നുകൂടി പറയാം. അത് ഭൂട്ടാന്‍ ലോട്ടറിയുടെ പുതിയ രണ്ട് നറുക്കെടുപ്പുകള്‍ക്കുളള നികുതി സമയം വൈകി വാങ്ങിയതാണ്. അനധികൃതമായി മാര്‍ട്ടിനെ സഹായിച്ചതിന് പിന്നില്‍ 25 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.
നികുതി ഒടുക്കാന്‍ വൈകിയാല്‍ കാലതാമസത്തിന് പലിശയും പിഴയും വാങ്ങി മാപ്പാക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. പിഴ വാങ്ങുന്നതില്‍ വന്ന വീഴ്ച നിയമസഭയിലോ പുറത്തോ യുഡിഎഫ് ഉന്നയിച്ചിട്ടേയില്ല. ഇവയല്ലാതെ മറ്റെന്ത് രേഖയാണ് ഹാജരാക്കിയതെന്ന് മനസിലായിട്ടേയില്ല.
0 comments:
Post a Comment