വി ഡി സതീശന്‍....
കേന്ദ്രഗവണ്മെന്റിന് ഇത് നിരോധിക്കാനുളള അധികാരമുണ്ട് എന്ന വാദത്തോട് യോജിച്ചുകൊണ്ടു തന്നെ അതിനെ നിയന്ത്രിക്കാന്‍, അതിനെ വരിഞ്ഞുമുറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.
തോമസ് ഐസക്
കേന്ദ്രലോട്ടറി നിയന്ത്രണ നിയമത്തിന്റെ ലംഘനത്തിനെതിരെ നടപടിയെടുക്കാനുളള അവകാശം ആര്‍ക്ക് എന്നത് തര്‍ക്കിച്ച് പരിഹരിക്കേണ്ട പ്രശ്നമല്ല. കോടതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിയമവ്യാഖ്യാനം നല്‍കിയിട്ടുണ്ട്.
സുപ്രിംകോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധി (2010 മാര്‍ച്ച് 11) ഇപ്രകാരമാണ്: "ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിച്ചുകൊണ്ട് നടക്കുന്ന ലോട്ടറികളുടെ മേല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുളള പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്''.
കേരള ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധിയും (2010 ആഗസ്റ് 30) ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. "കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള കാര്യമാണ്. നിയമലംഘനം കൈകാര്യം ചെയ്യുന്നതിനും ലോട്ടറികള്‍ നിരോധിക്കുന്നതിനുമുളള അധികാരം സമ്പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ലോട്ടറികളില്‍ നിന്ന് നികുതി പിരിക്കുന്നതിനുളള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരപരിധിയിലേയ്ക്ക് കടന്നു കയറാന്‍ അവകാശമില്ല''.
യുഡിഎഫ് പാസാക്കിയ ലോട്ടറി നികുതി നിയമപ്രകാരം മുഖ്യമായും രണ്ടുകാര്യങ്ങള്‍ പരിശോധിക്കാനേ നികുതി ഉദ്യോഗസ്ഥര്‍ക്ക് അവകാശമുള്ളൂ. ഒന്ന്, അംഗീകൃത പ്രമോട്ടര്‍ അല്ലാത്ത ഒരാളുടെ നികുതി വാങ്ങാതിരിക്കാം. അയാള്‍ കേരളത്തില്‍ ലോട്ടറി വിറ്റാല്‍ വ്യാജലോട്ടറി വിറ്റതിന് പൊലീസിന് കേസെടുക്കാം. രണ്ട്, ലോട്ടറി നികുതി മുന്‍കൂറായി ഒടുക്കണം. ഇതിന് ചില ചിട്ടകള്‍ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഉദാഹരണത്തിന് തലേമാസം ഒന്നാം തീയതി നികുതി ഒടുക്കണമെന്ന് നിര്‍ദേശമുണ്ട്. അത് ചെയ്തില്ലെങ്കില്‍ പിഴയും പലിശയും ഈടാക്കാം. ലോട്ടറിയുടെ സമ്മാനത്തുകയും സ്കീമിന്റെ വിശദാംശങ്ങളും പ്രമോട്ടര്‍ നല്‍കിയില്ലെങ്കില്‍ നികുതി വാങ്ങാതിരിക്കാം. അത്രതന്നെ.
0 comments:
Post a Comment